swayamvara
pulimoottil

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ എംഎസ് സി ഇറിന വിഴിഞ്ഞത്ത്

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ എംഎസ് സി ഇറിന വിഴിഞ്ഞത്ത്

തിരുവനന്തപുരം: ലോകത്തില്‍ നിലവിലുള്ള ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ കേരളത്തിലെത്തി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്താണ് ഇന്നു രാവിലെ എംഎസ്് സി ഇറിന എന്ന കപ്പല്‍ നങ്കൂരമിട്ടത്. ദക്ഷിണേഷ്യന്‍ രാജ്യത്തെ ഒരു തുറമുഖത്ത് ഈ ചരക്കുകപ്പല്‍ എത്തുന്നത് ആദ്യമായാണ്. 24346 കണ്ടെയ്‌നര്‍ ശേഷിയാണ് ഈ കപ്പലിനുള്ളത്.

399.9 മീറ്റര്‍ നീളവും 61.3 മീറ്റര്‍ വീതിയുമാണ് കപ്പലിനുള്ളത്.. ഇത് ഫിഫ അംഗീകൃത ഫുട്‌ബോള്‍ മൈതാനത്തിന്റെ നാലിരട്ടി നീളമുള്ളതാണ്. കപ്പലില്‍ കണ്ടെയ്‌നറുകള്‍ 26 നിലകള്‍ വരെ അടുക്കി വെയ്ക്കാന്‍ കഴിയും.  2023 മാര്‍ച്ചിലാണ് കപ്പല്‍ നീറ്റിലിറക്കിയത്.  ഏപ്രിലില്‍ ആദ്യ യാത്ര ആരംഭിച്ചു. എംഎസ് സി കമ്പനിയുടെ കൂറ്റന്‍ കപ്പലുകളാണ് ഇപ്പോള്‍ വിഴിഞ്ഞത് തുടര്‍ച്ചയായി ചരക്കുമായി എത്തുന്നത്.

Share Email
LATEST excelnclexrn
More Articles
Top