വാഷിംഗ്ടണ്‍: അമേരിക്കയില്‍ യുദ്ധവിമാനവും യാത്രാ വിമാനവും തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തനാരിഴയ്ക്ക്. വ്യോമസേനയുടെ ബി 52 ബോംബര്‍ വിമാനവും ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനവുമാണ് നേര്‍ക്കുനേര്‍ വന്നത്.
കൂട്ടിയിടി ഒഴിവാക്കാന്‍ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ പൈലറ്റ് വിമാനം പെട്ടെന്ന് ദിശമാറ്റി പറന്നതായി എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 18ന് നോര്‍ത്ത് ഡക്കോട്ടയിലായിരുന്നു സംഭവം. പൈലറ്റ് യാത്രക്കാരോട് ക്ഷമ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചു.
പൈലറ്റിന്റെ പേര് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടില്ല. അമേരിക്കന്‍ വ്യോമസേന എന്നാല്‍ ഇക്കാര്യങ്ങള്‍ ം പുറത്തു വിട്ടിട്ടില്ലെന്ന് എബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ആണവായുധങ്ങളും മറ്റ് ആയുധങ്ങളും വഹിച്ച് ലോകത്തെവിടെയും ആക്രമണം നടത്താന്‍ സാധിക്കുന്ന അത്യാധുനിക ബോംബറാണ് ബി 52.
Plane collision in US narrowly avoided: Major disaster averted