എയര്‍ ഇന്ത്യ അപകടം: ക്യാപ്റ്റന്‍ ഇന്ധന സ്വിച്ച് ഓഫ് ചെയ്തുവെന്ന മാധ്യമ റിപ്പോര്‍ട്ട് തള്ളി യു.എസ് ഏജന്‍സി

എയര്‍ ഇന്ത്യ അപകടം: ക്യാപ്റ്റന്‍ ഇന്ധന സ്വിച്ച് ഓഫ് ചെയ്തുവെന്ന മാധ്യമ റിപ്പോര്‍ട്ട് തള്ളി യു.എസ് ഏജന്‍സി

വാഷിംഗ്ടൺ: അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാന അപകടത്തിന് കാരണം പൈലറ്റ് ഇന്ധനം ഓഫ് ആക്കിയതാണെന്നു സൂചന നൽകിയുള്ള യു എസ് മാധ്യമ റിപ്പോർട്ടുകൾ യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) തള്ളി. റിപ്പോർട്ടുകൾ അഭ്യൂഹങ്ങൾ മാത്രമാണെന്ന് എൻടിഎസ്ബി ചെയർപേഴ്സൺ ജെനിഫർ ഹോമൻഡി പ്രതികരിച്ചു.

ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) യുടെ പ്രാഥമിക റിപ്പോർട്ട് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഇതിലെ പരാമർശമാണ് ക്യാപ്റ്റനെ പഴിചാരുന്നത്തിലേക്ക് എത്തിയത്. എന്നാൽ എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) യുടെ പ്രാഥമിക റിപ്പോർട്ട് മാത്രമാണ് പുറത്ത് വന്നതെന്നും, അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഏജൻസിയുടെ അന്വേഷണത്തിന് എൻടിഎസ്ബി പൂർണ്ണ പിന്തുണ നൽകുമെന്നും യുഎസ് ഏജൻസി പ്രതികരിച്ചു.

Share Email
Top