വാഷിംഗ്ടണ്‍: ഇലോണ് മസ്‌കിന്റെ വ്യവസായത്തെ തകര്‍ക്കാന്‍ താനില്ലെന്നും മസ്‌കിനെതിരേ താന്‍ നിലകൊള്ളുന്നു എന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലാണ് ഇത്തരത്തില്‍ പ്രതികരിച്ചത്.
മസ്‌കിന്റെ കമ്പനികള്‍ അമേരിക്കയില്‍ കൂടുതല്‍ വിപുലമാകാന്‍ താന്‍ ആഗ്രഹിക്കുന്നു. മസ്‌കിന്റെ വ്യവസായങ്ങള്‍ ഉള്‍പ്പെടെ നമ്മുടെ രാജ്യത്തെ എല്ലാ ബിസിനസുകളും അഭിവൃദ്ധിപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ എത്ര പുരോഗതി പ്രാപിക്കുന്നുവോ അതനുസരിച്ച് രാജ്യവും വളരുന്നു. അത് എല്ലാവര്‍ക്കും നല്ലതാണ്’, ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
മസ്‌കിനെ അമേരിക്കക്ക് ആവശ്യമുണ്ടെന്നും ട്രംപ് പറഞ്ഞു. ടെസ്ല, സ്‌പേസ്എക്സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കുള്ള പിന്തുണ അമേരിക്ക നിര്‍ത്തലാക്കിയേക്കുന്നെ പ്രചാരണങ്ങള്‍ സജീവമായ ഘട്ടത്തിലാണ് ട്രംപിന്റെ പ്രതികരണം
മസ്‌കിന്റെ കമ്പനികള്‍ക്കുള്ള ഫെഡറല്‍ സബ്സീഡികള്‍ നിര്‍ത്തലാക്കുമെന്ന പ്രചാരണവും ട്രംപ് നിഷേധിച്ചു.
മസ്‌കിന് ലഭിക്കുന്ന വലിയ തോതിലുള്ള സബ്സിഡികള്‍ ഭാഗികമായോ മുഴുവനായോ എടുത്തുകളഞ്ഞുകൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ കമ്പനികളെ നശിപ്പിക്കുമെന്ന പ്രചാരണവും വ്യാപകമാണെന്നും എന്നാല്‍ അത്തരമൊരു നടപടി തന്റെ ഭാഗത്തു നിന്നുമുണ്ടാവില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Trump says he won’t destroy Musk’s companise