വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ട്രംപും ലോകത്തിലെ ഏറ്റവും വലിയ ധനികനായ മസ്കും തമ്മിലുള്ള തര്‍ക്കം അടുത്ത കാലത്താണ് തുടങ്ങിയത്. പ്രത്യേകിച്ചും ഡോജിന്‍റെ തലപ്പത്ത് നിന്നും മസ്ക് ഇറങ്ങിയതിന് പിന്നാലെ. ആദ്യം രൂക്ഷമായ ആക്രമണ പ്രത്യാക്രമണമായിരുന്നുവെങ്കിലും പിന്നീട് ഇരുവരും ഇടക്കാലത്തേക്ക് രാജിയിലെത്തിയിരുന്നു. എന്നാല്‍ ട്രംപും മസ്കും വീണ്ടും വാക്പോര് തുടരുന്ന കാഴ്ചയാണ് ഇപ്പോൾ. ഏറ്റവും ഒടുവിലായി ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ ചൊല്ലി ട്രംപും മസ്കും വീണ്ടും വാക്ക് തര്‍ക്കത്തിലാണ്. തന്‍റെ സര്‍ക്കാറിന്‍റെ പിന്തുണ പിന്‍വലിച്ചാല്‍ എലോണ്‍ മസ്കിന് യുഎസിലെ കട അടച്ച് ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടിവരുമെന്ന് ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.
ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ ചൊല്ലിയുളള്ള തർക്കത്തിനിടയിലാണ് ട്രംപ്, മസ്കിന് മുന്നറിയിപ്പ് നല്‍കിയത്. ഇന്നലെയാണ് യുഎസിലെ ഏറ്റവും വലിയ ധനികനായ മസ്കിന് തന്‍റെ കട അടച്ച് പൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടി വന്നേക്കാമെന്ന് യുഎസ് പ്രസിഡന്‍റ് പറഞ്ഞത്. ഇന്ന് അദ്ദേഹം ഒരു പടി കൂടി കടന്ന് നാടുകടത്തൽ മുന്നറിയിപ്പ് നല്‍കി. ഇലക്ട്രിക്ക് കാര്‍ വിപണിയെ കുറിച്ച് സംസാരിക്കവെ സര്‍ക്കാര്‍ സബ്സിഡികളാണ് എലോണ്‍ മസ്കിനെ പിടിച്ച് നിർത്തുന്നതെന്നും സബ്സിഡികൾ ഇല്ലെങ്കില്‍ എലോണിന് കട അടച്ച് പൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടിവരുമെന്ന് താന്‍ കരുതുന്നുവെന്നായിരുന്നു ട്രംപ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.
Trump says Musk will be deported: Is the fight heating up again?