‘പുറത്തുവിടാൻ ഈ കോടതിക്ക് അധികാരമില്ല, കോടതിയുടെ കൈകൾ കെട്ടിയിട്ടിരിക്കുകയാണ്’; എപ്സ്റ്റീന്‍ കോടതി ഫയലുകള്‍ പുറത്തുവിടുന്നത് തടഞ്ഞ് യുഎസ് ജഡ്ജി

‘പുറത്തുവിടാൻ ഈ കോടതിക്ക് അധികാരമില്ല, കോടതിയുടെ കൈകൾ കെട്ടിയിട്ടിരിക്കുകയാണ്’; എപ്സ്റ്റീന്‍ കോടതി ഫയലുകള്‍ പുറത്തുവിടുന്നത് തടഞ്ഞ് യുഎസ് ജഡ്ജി

വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈനെതിരായ 2005-2007 ലെ ഫെഡറൽ അന്വേഷണത്തിന്‍റെ രേഖകൾ പുറത്തുവിടണമെന്ന ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ ആവശ്യം യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി റോബിൻ റോസെൻബെർഗ് ബുധനാഴ്ച തള്ളി. ലൈംഗിക കടത്ത് ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായിരുന്നിട്ടും, സാമ്പത്തിക വിദഗ്ധനായ എപ്‌സ്റ്റൈനെ ഗുരുതരമായ ജയിൽ ശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ സഹായിച്ച ഒരു ഒത്തുതീർപ്പ് വ്യവസ്ഥയിലാണ് ആ അന്വേഷണം അവസാനിച്ചത്.

ക്രിമിനൽ നടപടിക്രമങ്ങളുടെ നിയമത്തിൽ ഉൾപ്പെടാത്ത സാഹചര്യങ്ങളിൽ ഗ്രാൻഡ് ജൂറി രേഖകൾ പുറത്തുവിടാൻ ഈ കോടതിക്ക് അധികാരമില്ലെന്ന് റോസെൻബെർഗ് വിധിന്യായത്തിൽ കുറിച്ചു. സർക്കാരിന്റെ ആവശ്യം അംഗീകരിക്കാൻ പതിനൊന്നാം സർക്യൂട്ട് നിയമം ഈ കോടതിയെ അനുവദിക്കുന്നില്ല. കോടതിയുടെ കൈകൾ കെട്ടിയിട്ടിരിക്കുകയാണ്. സർക്കാർ പോലും ഇത് സമ്മതിക്കുന്നുണ്ടെന്നും റോസെൻബെർഗ് വ്യക്തമാക്കി.

എപ്‌സ്റ്റൈന്റെ ക്ലയിന്‍റുകളെ സംരക്ഷിക്കാനും കുറ്റകൃത്യങ്ങളുടെ വീഡിയോകളും മറ്റ് തെളിവുകളും മറച്ചുവെക്കാനും ഒരു ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വിശ്വസിക്കുന്ന മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അനുയായികൾക്കിടയിലുണ്ടായ കോളിളക്കം ശമിപ്പിക്കുന്നതിനായി കഴിഞ്ഞ ആഴ്ചയാണ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ഈ രേഖകൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ജഡ്ജിയെ സമീപിച്ചത്.

എന്നാൽ, ഗ്രാൻഡ് ജൂറി രഹസ്യസ്വഭാവം നിയന്ത്രിക്കുന്ന ഫെഡറൽ റൂൾസ് ഓഫ് ക്രിമിനൽ പ്രൊസീജ്യറിലെ റൂൾ 6(e) യിൽ പറഞ്ഞിട്ടുള്ള അപൂർവമായ ഇളവുകൾക്ക് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ വാദങ്ങൾ മതിയാകുന്നില്ലെന്ന് ജഡ്ജി വിധിച്ചു. ഫ്ലോറിഡയുടെ മേൽനോട്ടമുള്ള 11-ാമത് യുഎസ് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസിന്റെ 2020-ലെ വിധി, ജുഡീഷ്യൽ വിവേചനാധികാരത്തിന് വളരെ കുറഞ്ഞ സാധ്യതയേ നൽകുന്നുള്ളൂ എന്നും കോടതി ചൂണ്ടിക്കാട്ടി.

Share Email
Top