യുനെസ്‌കോയില്‍ നിന്നും വീണ്ടും പിന്‍മാറാനൊരുങ്ങി യുഎസ്

യുനെസ്‌കോയില്‍ നിന്നും വീണ്ടും പിന്‍മാറാനൊരുങ്ങി യുഎസ്

പാരിസ്: ഐക്യരാഷ്ട്രസഭാ ഏജന്‍സിയായ യുനെസ്‌കോ ഇസ്രയേല്‍ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നാരോപിച്ച് യുനെസ്‌കോയില്‍ നിന്നും പിന്‍മാറാനുള്ള നീക്കവുമായി അമേരിക്ക.

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്ന യുനെസ്‌കോ ഗാസയിലെ ജൂതരുടെ വിശുദ്ധ സ്ഥലങ്ങള്‍ യുനെസ്‌കോ പൈതൃക ഇടങ്ങളുടെ പട്ടികയില്‍ പെടുത്തുകയാണെന്നും അമേരിക്ക ആരോപിച്ചു.

ലോകത്തെ പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട സ്ഥലങ്ങള്‍ സംബന്ധിച്ചുള്ള കണ്ടെത്തലുകളും നിഗമനങ്ങളും നടത്തുന്ന ഏജന്‍സി യുനെസ്‌കോയാണ്. രണ്ടു വര്‍ഷം മുമ്പാണ് യുഎസ് വീണ്ടും യുനെസ്‌കോയുടെ ഭാഗമായത്. ഇത് മൂന്നാം വട്ടമാണ് അമേരിക്ക യുനെസ്‌കോയില്‍ നിന്നും പുറത്തുപോകുന്നത്

2011ല്‍ പാലസ്തീനെ അംഗരാജ്യമായി അംഗീകരിച്ചതിനു പിന്നാലെ യുനെസ്‌കോയ്ക്കുള്ള സാമ്പത്തീക സഹായം അമേരിക്ക നിര്‍ത്തിവെച്ചിരുന്നു.ട്രംപ് പ്രസിഡന്റായിരുന്ന 2017 ലും ഇസ്രയേല്‍ വിരുദ്ധത ആരോപിച്ച് അമേരിക്ക യുനെസ്‌കോയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു.

ബൈഡന്‍ ഭരണകാലത്താണ് 2023 ലാണ് വീണ്ടും യുനെസ്‌കോയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ മറ്റൊരു വട്ടം കൂടി യുനെസ്‌കോയുമായി വേര്‍പിരിയുന്നു.

US preparing to withdraw from UNESCO again

Share Email
Top