മിനിയാപൊളിസില്‍ തോക്കുധാരിയുടെ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു, ആറു പേര്‍ക്ക് പരിക്കേറ്റു

മിനിയാപൊളിസില്‍ തോക്കുധാരിയുടെ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു, ആറു പേര്‍ക്ക് പരിക്കേറ്റു

മിനായാപൊളിസ്: മിനിയാപോളിസില്‍ നടപ്പാതയില്‍ തോക്കുധാരി നടത്തിയ വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്കേറ്റു. നടപ്പാതയില്‍ നിന്ന ഒരു കൂട്ടം ആളുകക്കുനേരെയാണ ചൊവ്വാഴ്ച്ച തോക്കുധാരി വെടി ഉതിര്‍ത്തത്.

ഉച്ചയ്ക്ക് 1.3 ഓടെയാണ് ആക്രമി വെടിവെയ്പ് നടത്തിയത്. പകല്‍ സമയത്ത് ഇത്തരത്തിലൊരു ആക്രമണം അഴിച്ചുവിട്ടതിന്റെ പിന്നിലെ ലക്ഷ്യം അന്വേഷിക്കുകയാണ് മിനിയാപോളിസ് പോലീസ്. വെടിവെയ്പ് നടത്തിയ ശേഷം അക്രമി ഒരു വാഹനത്തില്‍ രക്ഷപെട്ടതായി പോലീസ് മേധാവി ബ്രയാന്‍ ഒഹാര പറഞ്ഞു.

പ്രതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇയാള്‍ 30 റൗണ്ട് വെടി ഉതിര്‍ത്തതായി പോലീസ് വ്യക്തമാക്കി.കത്തോലിക്കാ ഹൈസ്‌കൂളിന് എതിര്‍വശത്തുള്ള ഒരു നടപ്പാതയില്‍ ഒരു കൂട്ടമായി നില്‍ക്കുന്നവര്‍ക്ക് നേരെയാണ് വെടി ഉതിര്‍ത്തത്. അക്രമി തനിയെയാണ് വെടിവെയ്പ് ആസൂത്രണം ചെയ്തതെന്നാണ് പോലീസ് നിഗമനം

1 dead, 6 injured after gunman opens fire on Minneapolis sidewalk

Share Email
Top