വാഷിംഗ്ടൺ : അമേരിക്കയിൽ എത്തി ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കിയ പാക്കിസ്ഥാൻ സൈനിക മേധാവി ആസീം മുനീറിനെതിരെ അതി രൂക്ഷമായ വിമർശനവുമായി മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. അസീമിന്റെ വാക്കുകൾ നേരത്തെ ഉസാമ ബിൽദാൻ നടത്തിയ പരാമർശങ്ങൾക്ക് തുല്യമാണെന്ന് റൂബിൻ പറഞ്ഞു.
സൈനിക മേധാവിയുടെ പരാമർശം ഒരു കാരണവശാലും ഉൾക്കൊള്ളാൻ കഴിയില്ല പാക്കിസ്ഥാൻ ഒരു തെമ്മാടി രാഷ്ട്രീയത്തെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ട് ധരിച്ച ഒസാമാ ബിൻ ലാദനാണ് അസീം എന്നും റൂബിൻ പ്രതികരിച്ചു.
യുഎസ് സന്ദർശനത്തിലെത്തിയ അസിം മുനീർ കഴിഞ്ഞദിവസം ഇന്ത്യക്കെതിരെ അണുവായുധ ഭീഷണി മുഴക്കിയിരുന്നു ഇന്ത്യ സിന്ധു നദീതടത്ത് അണക്കെട്ട് നിർമ്മിച്ചാൽ അത് മിസൈൽ ഉപയോഗിച്ച് തകർക്കുമെന്ന് ഭീഷണിയും അമേരിക്കൻ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ മുനീർ പറഞ്ഞിരുന്നു ഇതിനെതിരെ ഇന്ത്യ കടുത്ത പ്രതിഷേധം ആയിരുന്നു രേഖപ്പെടുത്തിയത്ഇ. തിനു പിന്നാലെയാണ് മുൻ.പെന്റഗൺ ഉദ്യോഗസ്ഥൻ തന്നെ മുനീറിനെതിരെ രൂക്ഷമായ പ്രതികരണം നടത്തിയത്.
അമേരിക്കയുടെ പ്രധാന സഖ്യകക്ഷി എന്നപദവിയിൽനിന്നു പാക്കിസ്ഥാനെ പുറത്താക്കണമെന്നും തീവ്രവാദത്തിന്റെ പ്രധാന സ്പോൺസറായി പാക്കിസ്ഥാനെ പ്രഖ്യാപിക്കണമെന്നും റൂബിൻ ആവശ്യപ്പെട്ടു. അസിം മുനീറിന് യുഎസ് വിസ നൽകുന്നതും ഒഴിവാക്കണം. പാക്ക് സൈനീക മേധാവിയുടെ പ്രസ്‌താവനയ്ക്കിടെഅവിടെ സന്നിഹിതരായിരുന്ന യുഎസ് ഉദ്യോഗസ്ഥപ്രതികരിക്കാതിരുന്നതിനെയുംറൂബിൻ ചോദ്യം ചെയ്തു. അസിംമുനീറിനെ ഉടൻ തന്നെയോഗത്തിൽനിന്നു പുറത്താക്കുകയും രാജ്യത്തുനിന്നു തന്നെനാടുകടത്തണമെമെന്നു അദ്ദേഹം പറഞ്ഞു.
Former Pentagon official criticizes Asim’s statement as harshly as Bin Laden’s