ചിറ്റിലഞ്ചേരി പാറക്കൽകാട് സ്വദേശി ശിവകുമാർ (51) പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയതിന് ശേഷം പൊലീസ് പിടിയിലായി. 2021ലാണ് കേസുമായി ബന്ധപ്പെട്ട സംഭവം നടന്നത്.
ജാമ്യം ലഭിച്ചതിന് പിന്നാലെ ശിവകുമാർ സ്ഥലം വിട്ടു. തിരിച്ചറിയപ്പെടാതിരിക്കാനായി താടിയും മുടിയും വളർത്തി സന്യാസിയുടെ വേഷത്തിൽ തമിഴ്നാട്ടിലെ വിവിധ തീർഥാടന കേന്ദ്രങ്ങളിൽ താമസിക്കുകയായിരുന്നു. അവിടെ എത്തുന്ന ഭക്തർക്കു “അനുഗ്രഹം” നൽകി കഴിയുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.
ഫോൺ ഉപയോഗിക്കാതിരുന്നത് അന്വേഷണത്തെ ബുദ്ധിമുട്ടാക്കിയെങ്കിലും, പ്രതി തമിഴ്നാട്ടിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ആലത്തൂർ പൊലീസ് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടി.
2021ലെ രൂപവുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറെ വ്യത്യാസം വന്നതിനാൽ തിരിച്ചറിയൽ പ്രക്രിയയ്ക്കും സമയം പിടിച്ചതായും പൊലീസ് അറിയിച്ചു.
ശിവകുമാറിനെ ആലത്തൂരിലെത്തിച്ച് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Grew Beard and Hair, Lived in Monk’s Disguise; POCSO Accused Who Blessed Pilgrims at Shrines Arrested