കുവൈത്തിൽ വിലാസ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത 471 പേരുടെ റെസിഡൻഷ്യൽ വിലാസം രേഖകളിൽ നിന്ന് നീക്കി

കുവൈത്തിൽ വിലാസ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത 471 പേരുടെ റെസിഡൻഷ്യൽ വിലാസം രേഖകളിൽ നിന്ന് നീക്കി

പുതിയ താമസസ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാതെ തങ്ങിയ 471 വ്യക്തികളുടെ റെസിഡൻഷ്യൽ വിലാസങ്ങൾ അവരവരുടെ ഔദ്യോഗിക രേഖകളിൽ നിന്ന് നീക്കം ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) അറിയിച്ചു.

ഇവർ താമസിച്ചിരുന്ന കെട്ടിടങ്ങൾ ഇതിനകം പൊളിച്ചുകളഞ്ഞതും, വസ്തു ഉടമകളുടെ പുതുക്കിയ വിവരങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്ന് പാസി വിശദീകരിച്ചു.

ഈ വ്യക്തികൾ 30 ദിവസത്തിനകം പുതിയ വിലാസ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. പാസി ഓഫിസിൽ നേരിട്ട് എത്തിയോ , ‘സഹൽ’ മൊബൈൽ ആപ്പ് ഉപയോഗിച്ചോ വിലാസ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം.

നിർദ്ദേശിച്ച സമയപരിധിക്ക് ശേഷം അപേക്ഷിക്കാത്തവർക്കെതിരെ 100 കുവൈത്തി ദിനാർ വരെ പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പാസിയുടെ ഈ കർശന നടപടികൾ താമസ വിവരങ്ങളുടെ ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായാണെന്നും അറിയിച്ചു.

In Kuwait, Residential Addresses of 471 Individuals Removed from Records for Failing to Update Information

Share Email
LATEST
Top