ഇന്ത്യ നല്ല വ്യാപാര പങ്കാളിയല്ലെന്ന ട്രംപിന്റെ പരാമര്‍ശനത്തിനെതിരേ റഷ്യ; യുഎസ് ഇന്ത്യയെ ഭീഷണിപ്പെടുത്തുകയാണെന്നു റഷ്യ

ഇന്ത്യ നല്ല വ്യാപാര പങ്കാളിയല്ലെന്ന ട്രംപിന്റെ പരാമര്‍ശനത്തിനെതിരേ റഷ്യ; യുഎസ് ഇന്ത്യയെ ഭീഷണിപ്പെടുത്തുകയാണെന്നു റഷ്യ

വാഷിംഗ്ടണ്‍: ഇന്ത്യ നല്ലവ്യാപാര പങ്കാളിയല്ലെന്നു തുറന്നടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ- അമേരിക്ക വ്യാപാരക്കരാന്‍ സംബന്ധിച്ച് ധാരണയില്ലെത്താത്ത പശ്ചാത്തലത്തിലാണ് ട്രംപ് ഇന്ത്യയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നത്. റഷ്യയില്‍ നിന്നു ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നതില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ ട്രംപ് കഴിഞ്ഞ ആഴ്ച്ച ഇന്ത്യയുടേയും റഷ്യയുടേയും സമ്പത്് വ്യവസ്ഥകള്‍ നിര്‍ജീവ സമ്പദ് വ്യവ്സ്ഥ എന്ന പരാമര്‍ശം നടത്തിയിരുന്നു.

യുക്രെയിനെതിരേയുള്ള റഷ്യയുടെ യുദ്ധത്തിനു പ്രോത്സാഹനം നല്കുന്നതിനായാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതെന്ന പരാമര്‍ശവും ട്രംപിന്റെ ഭാഗത്തു നിന്നുമുണ്ടായിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാാപാര കരാര്‍ ആയില്ലെങ്കില്‍ 25 ശതമാനം തിരിച്ചടി തീരുവ നടപ്പാക്കി ട്രംപ് ഇപ്പോള്‍ അതിലും കൂടുതല്‍ തീരുവ ഈടാക്കുമെന്ന പ്രതികരണവും നടത്തി. 24 മണിക്കൂറിനുള്ളില്‍ കൂടിയ തീരുവ ഈടാക്കുമെന്ന പ്രഖ്യാപനമാണ് ട്രംപിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ളത്. രണ്ടു ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ട്രംപിന്റെ ഇന്ത്യയ്‌ക്കെതിരേയുള്ള താരിഭീഷണി മുഴക്കല്‍ .

ഇന്ത്യ ഒരു നല്ല വ്യാപാര പങ്കാളിയല്ലെന്നു തുറന്നടിച്ച ട്രംപ് ഇന്ത്യ റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങിയ യുദ്ധത്തിനു വേണ്ട പ്രോത്സാഹനം നല്‍കുകയാണെന്നു സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ട്രംപിന്റെ പരാമര്‍ശത്തിന് ഇന്ത്യ മറുപടി നല്കി. ഇന്ത്യയെ വിമര്‍ശിക്കുന്ന രാജ്യങ്ങള്‍ തന്നെ റഷ്യയുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നു ന്യൂഡല്‍ഹി പ്രതികരിച്ചു. ഇന്ത്യ പോലുളള രാജ്യങ്ങളെ ഭീഷണിപ്പെടുത്തി റഷ്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നു റഷ്യ ആരോപിച്ചു.

India is not a good trading partner: Trump openly says; Russia says US is threatening India

Share Email
LATEST
Top