മൈക്രോസോഫ്റ്റ് ക്യാമ്പസിൽ ഇന്ത്യൻ എഞ്ചിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

മൈക്രോസോഫ്റ്റ് ക്യാമ്പസിൽ ഇന്ത്യൻ എഞ്ചിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

സിലിക്കൺ വാലി: മൈക്രോസോഫ്റ്റ് കോർപ്പറേഷന്റെ സിലിക്കൺ വാലി ക്യാമ്പസിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഇന്ത്യൻ വംശജനെ മരിച്ച നിലയിൽ കണ്ടെത്തി. 35 വയസുകാരനായ പ്രതീക് പാണ്ഡെയാണ് മരണപ്പെട്ടത്. ഓഗസ്റ്റ് 19ന് വൈകുന്നേരം ഓഫീസിൽ പ്രവേശിച്ച അദ്ദേഹത്തെ പിറ്റേന്ന് അതിരാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇത് സംബന്ധിച്ച് മൈക്രോസോഫ്റ്റുമായി സംസാരിച്ച ഒരു കുടുംബാംഗം പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാതെയാണ് ഈ വിവരം അറിയിച്ചത്.

പ്രതീക് പലപ്പോഴും രാത്രി വൈകിയും ജോലി ചെയ്യുന്ന പതിവുണ്ടായിരുന്നുവെന്ന് കുടുംബാംഗം പറഞ്ഞു. മരണകാരണം എന്താണെന്ന് സാന്താ ക്ലാര കൗണ്ടി മെഡിക്കൽ എക്സാമിനർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സന്തോഷവാനും, പുഞ്ചിരിക്കുന്ന മുഖത്തോട് കൂടിയ ഒരു വ്യക്തിയായിരുന്നു പ്രതീക്. ഫുട്ബോൾ കളിക്കാൻ ഇഷ്ടപ്പെട്ടിരുന്ന, നല്ലൊരു മകനും സുഹൃത്തുമായിരുന്നു അദ്ദേഹമെന്ന് ബേ ഏരിയയിൽ വ്യാഴാഴ്ച നടക്കാനിരിക്കുന്ന അദ്ദേഹത്തിന്റെ അനുശോചന ചടങ്ങുമായി ബന്ധപ്പെട്ട അറിയിപ്പിൽ പറയുന്നു.

ഈ വിഷയത്തിൽ പ്രതികരിക്കാൻ കമ്പനി വിസമ്മതിച്ചു. മൈക്രോസോഫ്റ്റ് മരണത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. മൈക്രോസോഫ്റ്റിന്റെ ഫാബ്രിക് ഉൽപ്പന്നത്തിൽ ജോലി ചെയ്യുകയായിരുന്നു പ്രതീക്. ഡാറ്റ വിശകലനം ചെയ്യാൻ ഉപയോഗിക്കുന്ന ഈ ഉൽപ്പന്നം സ്നോഫ്ലേക് ഇൻക് പോലുള്ള കമ്പനികളുമായി മത്സരിക്കുന്നതാണ്. ക്ലൗഡ് ആൻഡ് എ.ഐ. വിഭാഗം മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ സ്കോട്ട് ഗുത്രിയുടെ കീഴിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്.

Share Email
Top