വാഷിംഗ്ടണ്‍: കഞ്ചാവ് അത്രമേല്‍ ലഹരി പിടിപ്പിക്കില്ലേ. ഇപ്പോള്‍ യുഎസില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ഇതാണ്. കാരണം മറ്റൊന്നുമല്ല , പ്രസിഡന്റ് ട്രംപിന്റെ ചില സൂചനകളാണ്. മയക്കുമരുന്നുകളുടെ പട്ടികയില്‍ ഇപ്പോള്‍ അമേരിക്കയില്‍ കഞ്ചാവ് ഷെഡ്യൂള്‍ ഒന്നിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്ന മയക്കുമരുന്നുകള്‍ അതീവ അപകടകാരികളെന്നതാണ് വ്യക്തമാക്കുന്നത്.
എന്നാല്‍ കഞ്ചാവിനെ ഇനി ഷെഡ്യൂള്‍ മൂന്ന് പട്ടികയിലേക്ക് മാറ്റുന്നതിനാണ് പരിഗണിക്കുന്നത്. താരതമമ്യേന ലഹരികുറഞ്ഞ മയക്കുമരുന്നുകളെയാണ് ഷെഡ്യൂള്‍ മൂന്നില്‍പ്പെടുത്തുക. ഇത്തരത്തില്‍ ഷെഡ്യൂള്‍ മൂന്നിലേക്ക് മാറ്റുമ്പോള്‍ ആളുകള്‍ക്കിടയില്‍ കഞ്ചാവിന്റെ ലഭ്യത കൂടുതല്‍ ഉറപ്പു വരുത്താന്‍ കഴിയും. ഇത്തരത്തിലൊരു നീക്കത്തെക്കുറിച്ച് കഴിഞ്ഞ ദിവസം വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് വാര്‍ത്ത പുറത്തുവിട്ടത്. ന്യൂജേഴ്‌സിയില്‍ നടന്ന ഒരു പരിപാടിയിലാണ് മാറ്റത്തെക്കുറിച്ചുള്ള സൂചനകള്‍ നല്കിയത്. മെഡിക്കല്‍ ആവശ്യത്തിന് ഉള്‍പ്പെടെ ഉപയോഗിക്കാനായി കഞ്ചാവ് ഉപയോഗിക്കുന്നത് കൂടുതല്‍ ലളിതമാക്കുക എന്നതാണ് ഇതിനു കാരണമായി മുന്നോട്ടു വെയ്ക്കുന്നത്.
ജോ ബൈഡന്‍ ഭരണകൂടവും ഇത്തരത്തില്‍ ഷെഡ്യൂള്‍ ഒന്നില്‍ നിന്നും മൂന്നിലേക്ക് മാറ്റുന്നതനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ ഭരണ മാറ്റത്തിനു മുന്നേ അതു നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ട്രംപ് ഇത്തരത്തിലൊരു സൂചനയുമായി രംഗത്തു വന്നത്. ഷെഡ്യൂള്‍ മാറ്റം പൂര്‍ത്തിയാവുകയാണെങ്കില്‍ യുഎസില്‍ കഞ്ചാവ് വില്‍പ്പന വ്യാപകമാകുകയും ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യാപാരം വേഗത്തില്‍ വളരുകയും ചെയ്യും. കഴിഞ്ഞ മാസം ട്രംപ് സ്വന്തം ഗോള്‍ഫ് ക്ലബില്‍ നടത്തിയ ഒരു പരിപാടിയില്‍ വെച്ചാണ് കഞ്ചാവ് വില്പന സംബന്ധിച്ച മനസു തുറന്നത്. എന്നാല്‍ ബൈഡന്‍ ഭരണകൂടത്തിന്റെ കാലഘട്ടത്തില്‍ കഞ്ചാവ് വിഷയത്തില്‍ ട്രംപ് സ്വീകരിച്ച നിലപാട് ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്.
Is cannabis less potent?;Trump to downgrade from schedule one to three