റഷ്യയിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണവാങ്ങുന്ന ചൈനയ്ക്ക് തീരുവ ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് ജെ.ഡി. വാൻസ്

റഷ്യയിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണവാങ്ങുന്ന ചൈനയ്ക്ക് തീരുവ ഇനിയും തീരുമാനിച്ചിട്ടില്ലെന്ന്  ജെ.ഡി. വാൻസ്

ന്യൂയോർക്ക്: റഷ്യയിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണവാങ്ങുന്ന രാജ്യമായ ചൈനയ്ക്ക് എത്ര തീരുവ ഏർപ്പെടുത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്.

റഷ്യയുടെ യുക്രൈൻ അധിനിവേശവുമായി ബന്ധമില്ലാത്ത ഒട്ടേറെക്കാര്യങ്ങളിൽ യുഎസ്-ചൈന ബന്ധം സ്വാധീനം ചെലുത്തുന്നതിനാലാണിതെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. യുഎസുമായി വ്യാപാരക്കരാറുണ്ടാക്കാൻ ട്രംപ് ചൈനയ്ക്ക് അനുവദിച്ച സമയപരിധി ചൊവ്വാഴ്ച അവസാനിക്കുകയാണ്.

റഷ്യയിൽനിന്ന് എണ്ണവാങ്ങി യുക്രൈൻയുദ്ധത്തിന് സഹായിക്കുകയാണെന്നാരോപിച്ച് ഇന്ത്യയ്ക്കുള്ള തീരുവ യുഎസ് 50 ശതമാനമായി വർധിപ്പിച്ചിരുന്നു. ആ സാഹചര്യത്തിൽ ചൈനയ്ക്കും കൂട്ടുമോയെന്ന ചോദ്യത്തിന് മറുപടിപറയുകയായിരുന്നു വാൻസ്.

J.D. Vance says tariffs on China, the largest buyer of Russian oil, have not yet been decided.

Share Email
LATEST
More Articles
Top