ഇന്ത്യക്കെതിരേ 50 ശതമാനം തീരുവ പ്രഖ്യാപിച്ചത് റഷ്യയെ പ്രതിരോധത്തിലാക്കാനെന്ന് ജെ.ഡി വാന്‍സ്

ഇന്ത്യക്കെതിരേ 50 ശതമാനം തീരുവ പ്രഖ്യാപിച്ചത് റഷ്യയെ പ്രതിരോധത്തിലാക്കാനെന്ന് ജെ.ഡി വാന്‍സ്

വാഷിംഗ്ടണ്‍: ഇന്ത്യയ്‌ക്കെതിരേ 50 ശതമാനം തിരിച്ചടി തീരുവ ഈടാക്കാനുള്ള നീക്കം റഷ്യയെ പ്രതിരോധത്തിലാക്കാനെന്നു അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. യുക്രയിന്‍- റഷ്യന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയ്ക്ക് മേല്‍ കടുത്ത പ്രതിരോധം സൃഷ്ടിക്കുക എന്നതാണ് അമേരിക്ക മുന്നോട്ടു വയ്ക്കുന്ന നിലപാട്.

ഇതിന്റെ ഭാഗമായാണ് റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്‌ക്കെതിരേ 50 ശതമാനം നികുതി ചുമത്താനുള്ള തീരുമാനം കൈക്കൊണ്ടത്. യുദ്ധം നിര്‍ത്തുന്നതിന് റഷ്യയെ നിര്‍ബന്ധിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വീകരിച്ച മാര്‍ഗമാണ് ഉയര്‍ന്ന തീരുവ നടപടിയെന്നും വാന്‍സ് പറഞ്ഞു.

അസംസ്‌കൃത എണ്ണ വിറ്റ് റഷ്യ കൂടുതല്‍ സമ്പന്നരാകുന്നത് സംഘര്‍ഷം നീണ്ടുപോകാന്‍ ഇടയാക്കുമെന്നും വാന്‍സ് പറഞ്ഞു. യുക്രെയ്നിലെ റഷ്യയുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള സമ്മര്‍ദ്ദ തന്ത്രമായി ട്രംപിന്റെ ദ്വതീയ തീരുവ നീക്കത്തെ വാന്‍സ് വിലയിരുത്തി.

ഇന്ത്യ റഷ്യയില്‍ നിന്ന് വിലക്കുറവില്‍ എണ്ണ വാങ്ങുന്നതില്‍ ട്രംപ് ഭരണകൂടം മുമ്പ് തന്നെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ റഷ്യയില്‍ നിന്നും ഏറ്റവുമധികം എണ്ണ വാങ്ങുന്ന ചൈനയെ വിമര്‍ശിക്കാന്‍ അമേരിക്ക തയാറാവുന്നില്ലെന്ന ആക്ഷേപം ശക്തമാണ്്. .റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് ട്രംപിന് സാധിക്കുമെന്നും വാന്‍സ് പ്രതികരിച്ചു.

JD Vance says 50% tariff announced against India to keep Russia on the defensive

Share Email
LATEST
More Articles
Top