വാഷിംഗ്ടണ്‍: പാക്കിസ്ഥാന്‍ സൈനീക മേധാവി അസീം മുനീര്‍ വീണ്ടും അമേരിക്ക സന്ദര്‍ശിക്കുന്നു. രണ്ടു മാസത്തിനിടെ അസീമിന്റെ രണ്ടാമത്തെ അമേരിക്കന്‍ സന്ദര്‍ശനമാണിത്. ഭീകരവിരുദ്ധ പോരാട്ടത്തില്‍ പാകിസ്ഥാനെ ‘അത്ഭുത പങ്കാളി’ എന്ന് വിശേഷിപ്പിച്ച യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ മൈക്കല്‍ കുരില്ലയുടെ വിടവാങ്ങല്‍ ചടങ്ങില്‍ പങ്കെടുക്കാനായാണ് പാക് സൈനീക മേധാവി യുഎസില്‍ എത്തുന്നതെന്നാണ് അറിയിപ്പ്.
മധ്യേഷയിലെ യുഎസ് സൈനിക നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ച ആര്‍മി ജനറലായ കുറില്ല ഈ മാസം അവസാനം വിരമിക്കും. അസീമിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെ യുഎസും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ സൂചനയായും പലരും കാണുന്നുണ്ട്.
അമേരിക്കന്‍ ആര്‍മി ജനറല്‍ കുറില്ലയ്ക്ക് കഴിഞ്ഞ മാസം ഇസ്ലാമാബാദില്‍ നടന്ന ചടങ്ങില്‍ വെച്ച് പാകിസ്ഥാന്‍ ”നിശാന്‍-ഇ-ഇംതിയാസ്” പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.മധ്യപൂര്‍വത്തില്‍ അമേരിക്കയുടെ സൈനിക ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കുറില്ല, ഐഎസ്‌ഐഎസ്-ഖൊറാസാന്‍ ഭീകരരെ പിടികൂടുന്നതില്‍ പാകിസ്ഥാന്റെ പങ്കിനെ പ്രശംസിച്ചിരുന്നു. ഭീകരവാദ പ്രതിരോധത്തില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമൊപ്പമുള്ള ബന്ധം തുടരേണ്ടതിന്റെ ആവശ്യകത അദ്ദേഹം മുന്‍കൂട്ടി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഈ നിലപാടിനോട് ഇന്ത്യ യോജിപ്പ് പ്രകടിപ്പിച്ചിരുന്നില്ല. ജൂണില്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തിയ അസീം മുനീര്‍ പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്ത്യയുടെ ”ഓപ്പറേഷന്‍ സിന്ദൂര്‍’ കഴിഞ്ഞ്ര ണ്ടാഴ്ച്ചയ്ക്കുള്ളിലായിരുന്നു ഈ കൂടിക്കാഴ്ച്ച. ഇന്ത്യ-പാകിസ്താന്‍ തമ്മിലുള്ള യുദ്ധ സാധ്യത ഒഴിവാക്കിയതില്‍ ട്രംപിന്റെ പങ്ക് അസീം എടുത്തു പറയുകയും ട്രംപിനെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യണമെന്ന ആവശ്യവും മുന്നോട്ടു വെച്ചിരുന്നു. അമേരിക്കയും പാക്കിസ്ഥാനും തമ്മിലുളള ബന്ധം കൂടുതല്‍ ശക്തമാകുന്നതിന്റെ സൂചനയാണ് ഇത് വെളിപ്പെടുത്തുന്നത്.
Pakistan Army Chief Asim Munir to visit US again: Second trip in two months