‘ ഡോര്‍ കിക്ക് ചലഞ്ച് ‘ പുതിയ സോഷ്യല്‍ മീഡിയ ട്രെന്‍ഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍

‘ ഡോര്‍ കിക്ക് ചലഞ്ച് ‘ പുതിയ സോഷ്യല്‍ മീഡിയ ട്രെന്‍ഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍

എബി മക്കപ്പുഴ

ഡാളസ്: കാലിഫോര്‍ണിയ, ടെക്‌സസ്, മിഷിഗണ്‍, മേരിലാന്‍ഡ്, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ‘ഡോര്‍ കിക്ക് ചലഞ്ച്’ എന്ന കൗമാരക്കാരുടെ തമാശ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇചിനെ ്ുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തി.

കൗമാരക്കാര്‍ വീടുകളുടെ വാതിലുകള്‍ ചവിട്ടിത്തുറന്ന് അതിന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതാണ് ‘ഡോര്‍ കിക്ക് ചലഞ്ച്’. സോഷ്യല്‍ മീഡിയയിലെ ഈ പുതിയ ചലഞ്ച് പോലീസിനും കുടുംബങ്ങള്‍ക്കും ഒരുപോലെ തലവേദനയും ആശങ്കയുമാകുന്നുണ്ട്.

കോളിങ് ബെല്‍ അടിച്ചു വീട്ടുകാര്‍ വാതില്‍ തുറക്കും മുന്‍പ് ഓടിമറയുന്ന ‘ഡിങ് ഡോങ് ഡിച്ച്’ എന്ന സോഷ്യല്‍ മീഡിയ ട്രെന്‍ഡിന്റെ അപകടകരമായ വകഭേദമാണ് ‘ഡോര്‍ കിക്ക് ചലഞ്ച്’.രാത്രിയുടെ മറവില്‍, കുടുംബാംഗങ്ങള്‍ ഉറങ്ങുന്ന സമയം മുഖംമൂടി ധരിച്ചു വീടിന് മുന്നിലെത്തി വാതില്‍ ചവിട്ടിത്തുറന്ന ശേഷം ഓടിമറയുന്നതാണ് വിചിത്രമായ ഈ ചലഞ്ച്.ഡോര്‍ കിക്ക് ചലഞ്ചിലൂടെ കൂടുതല്‍ കാഴ്ചക്കാരെ നേടാനും വൈറലാകാനുമാണ് കൗമാരക്കാരുടെ ശ്രമം.

ഇത്തരത്തിലുള്ള തമാശകള്‍ ചിലപ്പോള്‍ അക്രമത്തിലേക്കും, മരണത്തിലേക്കും കലാശിക്കും. ഭവനത്തിലുള്ളവര്‍ വളരെ കരുതലോടും ക്ഷമയോടും ഇങ്ങനെ എത്തുന്നവരോട് പെരുമാറുന്നത് ഉചിതമായിരിക്കും.

People are both for and against the new social media trend ‘Door Kick Challenge’

Share Email
Top