ജീമോൻ റാന്നി
ഹൂസ്റ്റൺ: മതേരത്വ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മതന്യുനപക്ഷമായ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾ ആശങ്കാജനകമാണ്. ലോകത്തിലെ ഏറ്റവും ശക്തമായ ഭരണഘടനയായ ഇന്ത്യൻ ഭരണഘടന എല്ലാ മതങ്ങൾക്കും തുല്യ പ്രാധാന്യവും എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നതുമാണ് എന്നാൽ അടുത്ത നാളുകളായി വടക്കേ ഇന്ത്യയിൽ ക്രൈസ്തവ വിഭാഗത്തിൽ പെടുന്നവരെ അകാരണമായി അക്രമിക്കുന്നതും ഉപദ്രവിക്കുന്നതും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുന്നതും വർധിച്ചു വരുന്നു. അടുത്തയിടെ ഛത്തീസ്ഗഡിൽ രണ്ടു കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി 9 ദിവസം ജയിലിൽ അടച്ചു.പോലീസ് അധികാരികളുടെ മുൻപിൽ വച്ച് ക്രൈസ്തവരായ ആളുകളെ തദ്ദേശവാസികൾ മർദ്ധിക്കുന്നതും നാം കണ്ടു കഴിഞ്ഞു. ഇന്ത്യയിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളിൽ ICECH സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരും ആശങ്ക പങ്കുവച്ചു.

കേന്ദ്ര ഗവൺമെണ്ടും ഛത്തീസ്‌ഗഡ് ഗവെർന്മെണ്ടും ക്രൈസ്തവർക്ക് എതിരെ നടത്തുന്ന അക്രമപ്രവർത്തങ്ങളെ കണ്ടില്ലെന്നു നടിക്കരുതെന്നും ഭരണഘടന വിഭാവന ചെയ്യുന്ന തുല്യനീതി ക്രൈസ്തവർക്കും ലഭിയ്ക്കണമെന്നും ക്രിസ്ത്യാനികളെ ഉപദ്രവിക്കുന്നവർക്കെതീരെ നിയമപരമായ നടപടികൾ എടുക്കണമെന്നും പൂർണ സ്വാതന്ത്ര്യത്തോടെ ഭയാശങ്കകൾ ഇല്ലാതെ ക്രൈസ്തവരെ ജീവിക്കാൻ അനുവദിക്കണെമെന്നും ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) പ്രമേയത്തിൽ കൂടി അധികാരികളോട് അഭ്യർത്ഥിച്ചു.
സെക്രട്ടറി ഷാജൻ ജോർജ് പ്രമേയം അവതരിപ്പിച്ചു യോഗത്തിൽ പങ്കെടുത്ത എല്ലാവരും എഴുന്നേറ്റു നിന്ന് ഐക്യകണ്ടെന പ്രമേയം പാസ്സാക്കി.

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമിനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹുസ്റ്റന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ് 4 നു സെന്റ് . പീറ്റേഴ്സ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ വെച്ച് നടത്തിയ പ്രതിഷേധ സമ്മേളനത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക സാമുദായിക രംഗത്തെ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു.,
യോഗത്തിൽ ഐ സിഇസിഎച്. പ്രസിഡന്റ് റവ ഫാ. ഡോ. ഐസക്ക് ബി. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.റവ.ഫാ. രാജേഷ് കെ ജോണിന്റെ പ്രാരംഭ പ്രാർത്ഥനക്കു ശേഷം റവ. ഫാ ഡോ .ബെന്നി ഫിലിപ്പ് സ്വാഗതപ്രസംഗം നടത്തി. ശ്രീമതി .ഫാൻസി മോൾ പള്ളത്തു മഠം വേദഭാഗം വായിച്ചു. സ്റ്റാഫോഡ് സിറ്റി മേയർ കെൻ മാത്യു യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഫോർട്ട് ബെൻഡ് കൗണ്ട്ടി ഡിസ്ട്രികട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ ഇന്ത്യൻ ഭരണഘടനയിൽ മതേതരത്വത്തിനുള്ള പ്രാധാന്യത്തെ പ്രത്യേകം വരച്ചു കാട്ടി.

റവ. ഫാ.ഡോ.വറുഗീസ് വർഗീസ്, റവ.ഡോ.ജോസഫ് ജോൺ , റവ..ദീബു എബി ജോൺ, റവ.ഡോ .ജോബി മാത്യു, റവ.ഫാ. സജീവ് മാത്യു, റവ.ഫാ എം ജെ .ഡാനിയേൽ, റവ.ഫാ.ജെക്കു സക്കറിയ, റവ.ഫാ ജോൺസൻ പുഞ്ചക്കോണം,റവ .ഫാ .ടെജി എബ്രഹാം, സിസ്റ്റർ ശാന്തി, സുജിത് ചാക്കോ (ട്രഷറർ മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹുസ്റ്റൻ) തുടങ്ങിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഐസിഇസിഎച് ട്രഷറർ രാജൻ അങ്ങാടിയിൽ ,യോഗത്തിൽ നന്ദി പ്രകാശിപ്പിച്ചു. റവ. ജീവൻ ജോൺ സമാപന പ്രാർത്ഥന നടത്തി. ഐസിഇസിഎച് പബ്ലിക് റിലേഷൻ ഓഫീസർ ജോൺസൻ ഉമ്മൻ, നൈനാൻ വീട്ടീനാൽ ,ഡോ. അന്ന ഫിലിപ്പ്, ജിനു തോമസ് ഹുസ്റ്റനിലെ ഇരുപതു ഇടവകകളിൽ നിന്നുള്ള പ്രതിനിധികളും മറ്റു സാമൂഹ്യ പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.
Rising Attacks Against Christians; Ecumenical Community of Houston Expresses Concern.