സെന്റ്. തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് പ്രതിഷ്ഠാ ശുശ്രൂഷ ബിഷപ്പ് ഡോ. തോമസ് എബ്രഹാം നിര്‍വഹിച്ചു

സെന്റ്. തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് പ്രതിഷ്ഠാ ശുശ്രൂഷ ബിഷപ്പ് ഡോ. തോമസ് എബ്രഹാം നിര്‍വഹിച്ചു

സജി പുല്ലാട്
ഹൂസ്റ്റണ്‍: സെന്റ്. തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് പ്രതിഷ്ഠാ ശുശ്രൂഷ ബിഷപ്പ് ഡോ. തോമസ് എബ്രഹാം നിര്‍വഹിച്ചു. ‘സേനയിന്‍ യഹോവയേ നീ വാനസേനയോടെഴുന്നള്ളേണമേ ശാലോമിതില്‍’ എന്ന ഗാനം ആലപിച്ച് പ്രദക്ഷിണമായി വിശ്വാസികള്‍ ദേവാലയത്തിലേക്ക് പ്രവേശിച്ചതോടെ ശുശ്രൂഷകള്‍ ആരംഭിച്ചു..സെന്റ്. തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ പാരീഷ് (13325 Hwy 6, Rosharon, TX 77583) പുതിയതായി നിര്‍മ്മിച്ച ദേവാലയത്തിന്റെ പ്രതിഷ്ഠാ ശുശ്രൂഷസഭയുടെ പ്രിസൈഡിംഗ് ബിഷപ്പ് മോസ്റ്റ്. റവ.ഡോ. തോമസ് എബ്രഹാം നിര്‍വഹിച്ചു.

ഇടവക വികാരി റവ.ഡോ. ജോബി മാത്യു സ്വാഗതം ആശംസിച്ചു. വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള വൈദീകരായ റവ.ഫാ.ഡോ. ഐസക് ബി പ്രകാശ്,റവ. ദീപു എബി ജോണ്‍, റവ. ഡോ. ജോണ്‍സി ജോസഫ് (ഭദ്രാസന സെക്രട്ടറി), മത്തായി കെ മത്തായി (ഇടവക വൈസ് പ്രസിഡന്റ്), ജോര്‍ജ് വര്‍ഗീസ്, (സഭാ ലേ ട്രസ്റ്റി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ബാബു കൊച്ചുമ്മന്‍, മിനി ജേക്കബ് എന്നിവര്‍ വേദഭാഗങ്ങള്‍ വായിച്ചു.

ഡോ.ആനറ്റ് ഗോള്‍ഡ് ബര്‍ഗ് ( ആര്‍ക്കോള സിറ്റി മേയറുടെ പ്രതിനിധി) സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, മിസോറി സിറ്റി മേയര്‍ റോബിന്‍ ജെ ഇലക്കാട്ട്, എന്നിവരും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.ദേവാലയ നിര്‍മ്മാണത്തിന് വിവിധ സേവനങ്ങള്‍ നല്‍കിയവരെ ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം പൊന്നാടയിട്ട് ആദരിച്ചു.

ഡോ.ബിനി ജോസഫ് ബില്‍ഡിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു.ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ,അനുഗ്രഹിക്കപ്പെട്ട പ്രതിഷ്ഠാ ശുശ്രൂഷ നടത്തുവാന്‍ സാധിച്ചതില്‍ ദൈവത്തിനും, ഇടവക വിശ്വാസികള്‍ക്കും,വന്ന് സംബന്ധിച്ച എല്ലാവര്‍ക്കും സെക്രട്ടറി ജോര്‍ജ് മാത്യു നന്ദി അര്‍പ്പിച്ചു.

ചര്‍ച്ച് ക്വയര്‍ ഇംഗ്ലീഷ് -മലയാളം ഗാന ശുശ്രൂഷയും, ഷൈന്‍ വര്‍ഗീസ് മനോഹരമായ ഒരു ഗാനവും ആലപിച്ചു. റൊഷാരന്‍ കൗണ്ടിയില്‍ ഹൈവേ 6 നോട് ചേര്‍ന്ന് ഒന്നര ഏക്കര്‍ സ്ഥലത്താണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാ ഞായറാഴ്ചയും 9 മണിക്ക് കുട്ടികള്‍ക്ക് സണ്‍ഡേസ്‌കൂള്‍ പഠനവും, തുടര്‍ന്ന് 10 മണിക്ക് ശുശ്രൂഷയും ആരംഭിക്കുമെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു.

St. Thomas Evangelical Church was consecrated by Bishop Dr. Thomas Abraham.

Share Email
Top