കോട്ടയം അസോസിയേഷന്റെ 25-ാമത് ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് സെപ്റ്റംബർ 27ന്

കോട്ടയം അസോസിയേഷന്റെ 25-ാമത് ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് സെപ്റ്റംബർ 27ന്

ഫിലഡൽഫിയ : കോട്ടയം അസോസിയേഷന്റെ 25-ാമത് ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് സെപ്റ്റംബർ 27ന് വൈകുന്നേരം അഞ്ച് മണി മുതൽ നെൽസൺ ഓഡിറ്റോറിയത്തിൽ ഇതര സാമൂഹിക സംഘടനകളുടെ സഹകരണത്തോടെ നടക്കും. അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ പിന്തുണ നൽകുന്നവർക്ക് പ്രസിഡന്റ് സണ്ണി കിഴക്കേമുറി, സിൽവർ ജൂബിലി ചാരിറ്റി ബാങ്ക്വറ്റ് കോഓർഡിനേറ്റർ ജോബി ജോർജ് എന്നിവർ നന്ദി അറിയിച്ചു.

ചാരിറ്റി ബാങ്ക്വറ്റ് നൈറ്റിനോടനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനത്തിൽ അമേരിക്കയിലെ രാഷ്ട്രീയ സാമൂഹിക സംഘടന നേതാക്കന്മാർ, മറ്റു വിശിഷ്ടാതിഥികൾ തുടങ്ങിയവർ പങ്കെടുക്കുന്നതും, നൃത്ത വിദ്യാലയങ്ങളുടെ നേതൃത്വത്തിലുള്ള നൃത്ത നൃത്യങ്ങളും, സുപ്രസിദ്ധ ഗായകരുടെ ശ്രുതിമധുരമായ ഗാനാലാപനവും, ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള നിർലോഭമായ സഹായ സഹകരണങ്ങൾ നൽകി വരുന്നവരെ ആദരിക്കുന്ന ചടങ്ങും, കമ്യൂണിറ്റി സർവീസ് അവാർഡ് വിതരണവും, വിഭവ സമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കുന്നതാണെന്ന് രാജൻ കുര്യൻ (ജനറൽ സെക്രട്ടറി, കോട്ടയം അസോസിയേഷൻ) പറഞ്ഞു

സിൽവർ ജൂബിലിയോടനുബന്ധിച്ച് സ്മരണികയുടെ പ്രകാശനം ഉണ്ടായിരിക്കുന്നതാണെന്ന് സഞ്ചു സക്കറിയ (ചീഫ് എഡിറ്റർ, സുവനീർ) അറിയിച്ചു.സിൽവർ ജൂബിലി ചാരിറ്റി ബാങ്ക്വറ്റ് നൈറ്റിന്റെ വൻ വിജയത്തിനായി ജോസഫ് മാണി, സാബു ജേക്കബ്, സാജൻ വർഗ്ഗീസ്, ബെന്നി കൊട്ടാരം, ജീമോൻ ജോർജ്, ജോൺ മാത്യു, ജോൺ പി വർക്കി, ജെയ്‌സൺ വർഗീസ്, ജയിംസ് അന്ത്രയോസ്, മാത്യു ഐപ്പ്, എബ്രഹാം ജോസഫ്, സാബു പാമ്പാടി, രാജു കുരുവിള, സെറിൻ ചെറിയാൻ, വർക്കി പൈലൊ, വർഗ്ഗീസ് വർഗ്ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികൾ  പ്രവർത്തിക്കുന്നുണ്ട്. വിമൻസ് ഫോറവും ചാരിറ്റി ബാങ്ക്വറ്റ് നൈറ്റിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നതായി സംഘാടകർ അറിയിച്ചു.
വാർത്ത അയച്ചത്: ജീമോൻ ജോർജ്, ഫിലഡൽഫിയ

The 25th Charity Banquet Night of the Kottayam Association will be held on September 27.

Share Email
LATEST
Top