വാഷിംഗ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ നടപ്പാക്കാത്തതിനെ തുടര്‍ന്ന് 25 ശതമാനം അധിക തീരുവയ്ക്ക് പുറമേ വീണ്ടും തീരുവ ചുമത്തുമെന്ന് ഇന്നലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തില്‍ നിന്ന് മലക്കം മറിഞ്ഞു.
ഇന്ത്യയ്ക്ക് കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുന്നതില്‍ തീരുമാനം ഇപ്പോഴില്ലെന്നാണ് ട്രംപിന്റെ പുതിയ നിലപാട്. തീരുവ കൂട്ടണമോ എന്ന കാര്യത്തില്‍ റഷ്യയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യയ്‌ക്കെതിരായ അമേരിക്കയുടെ നീക്കത്തെ റഷ്യ അപലപിച്ചിരുന്നു. റഷ്യയില്‍ നിന്ന് യുഎസ് രാസവളം ഇറക്കുമതി ചെയ്യുണ്ടെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു.
ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് റഷ്യയില്‍ നിന്ന് രാസവളം യുഎസ് ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരേയായിരുന്നു ട്രംപ് ഇന്ത്യക്കെതിരെ രംഗത്തു വന്നത്.. അടുത്ത 24 മണിക്കൂറിനുള്ളില്‍ അധിക താരിഫുകള്‍ ചുമത്തുമെന്ന് ട്രംപ് ഇന്നലെ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്ത്യ ഒരു നല്ല വ്യാപാര പങ്കാളി അല്ലെന്നാണ് യുഎസ് പ്രസിഡന്റ് തുറന്നടിച്ചത്. ഇതിനോട് ഇന്ത്യ രൂക്ഷമായാണ് പ്രതികരിച്ചത്. യുഎസും യൂറോപ്യന്‍ യൂണിയനും യുക്രൈന്‍ യുദ്ധത്തിനിടയിലും റഷ്യയുമായി വ്യാപാരം തുടരുമ്പോള്‍, റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയെ മാത്രം ഒറ്റപ്പെടുത്തുന്നത് നീതികേടാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
Trump backs down on tariffs against India; no more tariffs for now