വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കൈയിലെ കറുത്ത പാട് കണ്ടതിനു പിന്നാലെ ഉയർന്ന ആരോഗ്യ അഭ്യൂഹം സംബന്ധിച്ച് പ്രതികരണവുമായി വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. ട്രംപ് നാലു വർഷ കാലാവധി പൂർത്തിയാക്കുമെന്നാണെന്നും എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ രാജ്യത്തിന്റെ പരമോന്നത പദവി ഏറ്റെടുക്കാൻ സജ്ജനാണെന്നു ജെ.ഡി. വാൻസ് പറഞ്ഞു.
ട്രംപിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് വാൻസ് ഇത്തരത്തിൽ പ്രതികരിച്ചത്. പ്രസിഡന്റിന്റെ ആരോഗ്യത്തെപ്പറ്റി ആശങ്ക വേണ്ടെന്നും വാൻസ് പറഞ്ഞു.
‘വൈസ് പ്രസിഡൻ്റ് എന്ന നിലയിൽ കഴിഞ്ഞ 200 ദിവസത്തെ അനുഭവം പ്രസിഡന്റിന്റെ ചുമതല ഭംഗിയായി നിർവഹിക്കാൻ എന്നെ സജ്ജനാക്കിയെന്നും വാൻസ് കൂട്ടിച്ചേർത്തു.
Trump will complete his four-year term, J.D. Vance says no need to worry about his health