വാഷിങ്ടൻ : തിരിച്ചടി തീരുവയിൽ ഉൾപ്പെടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ച നയങ്ങൾ ലോക രാഷ്ട്രങ്ങൾക്കിടയിൽ അമേരിക്കയെ വിശ്വസിക്കാൻ കൊള്ളാത്ത രാഷ്ട്രമാക്കുന്നുവെന്ന രൂക്ഷ വിമർശനവുമായി മുൻ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ.
ഇന്ത്യക്ക് മേൽ ഇരട്ടത്തീരുവ ചുമത്തിയ ട്രംപിന്റെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് സുള്ളിവൻ വിമർശിച്ചത്. ഇന്ത്യ- യുഎസ് ബന്ധം മെച്ചപ്പെടുത്താൻ വർഷങ്ങളായി നടത്തിയ പ്രയത്നത്തെ പിറകോട്ടടിപ്പിക്കുന്നതാണ് ട്രംപിന്റെ “വ്യാപാര ആക്രമണ’മെന്ന് സുള്ളിവൻ പറഞ്ഞു. ഇന്ത്യയെ ചൈനയുമായി അടുപ്പിക്കുകയാണ് ട്രംപ് ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു.
ചൈനയുടെ വളർന്നുവരുന്ന സ്വാധീനത്തെ നേരിടാനായി ഇന്ത്യയുമായി നിർണായക പങ്കാളിത്തമാണ് യുഎസ് വളർത്തിവന്നത്. എന്നാൽ, ട്രംപിന്റെ നികുതി നയം കാരണം ഇന്ത്യ ചൈനയോടൊപ്പം ചേർന്നു യുഎസിനെതിരെ തിരിയുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. മറ്റു രാഷ്ട്ര തലവൻമാർ അമേരിക്കയെ പരിഹാസത്തോടെയാണ് കാണുന്നതെന്നും കൂട്ടിച്ചേർത്തു.
Trump’s actions make America an untrustworthy nation: Former National Security Advisor criticizes