ഉദയകുമാര്‍ ഉരുട്ടിക്കൊല: എല്ലാ പ്രതികളേയും വെറുതേ വിട്ടു

ഉദയകുമാര്‍ ഉരുട്ടിക്കൊല: എല്ലാ പ്രതികളേയും വെറുതേ വിട്ടു

കൊച്ചി: തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ ഉദയകുമാര്‍ ഉരുട്ടിക്കൊലചെയ്യപ്പെട്ട കേസിലെ  എല്ലാ പ്രതികളേയും വെറുതേ വിട്ടു. പ്രതികളെ വെറുതേ വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധി ഇന്നുണ്ടായി.

കേസ് അന്വേഷണത്തിസിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഹൈക്കോടതി നടപടി.സംഭവത്തിലെ ഒന്നാം പ്രതിക്ക് സിബിഐ കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. ഇതും റദ്ദാക്ക2018ലാണ് സിബിഐ കോടതി 2 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു. നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.

വേണ്ടത്ര  തെളിവുകളില്ലാത്ത സിബിഐ അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്. 2005 സെപ്റ്റംബര്‍ 29നാണ് കേസിന്നാസ്പദമായ സംഭവം ഉണ്ടായത്. മോഷണം ആരോപിച്ചായിരുന്നു ഉദയകുമാറിനെ കസ്റ്റഡിയിലെടുക്കുന്നത്. 4000 രൂപ ഉദയകുമാറിന്റെ കയ്യിലുണ്ടായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചാണ് ഉദയകുമാറിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ആറു പൊലീസുകാരായിരുന്നു കേസിലെ പ്രതികള്‍.

Udayakumar lynching: All accused acquitted

Share Email
LATEST
More Articles
Top