ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വ്യവസായ ഭീമന്‍ ഗൗതം അദാനിക്കെതിരായി അമേരിക്കയിലുള്ള അഴിമതി ആരോപണ കേസുകളില്‍ നടപടികള്‍ വൈകുന്നത് ഇന്ത്യയുടെ നിലപാട് മൂലമെന്ന് യുഎസ്. യുഎസിലെ ഫെഡറല്‍ കേസില്‍ നടപടികള്‍ നീണ്ടുനില്‍ക്കുന്നത് ഇന്ത്യന്‍ അധികൃതരുടെ നടപടികള്‍ വൈകിപ്പിക്കല്‍ കൊണ്ടാണെന്ന് യു.എസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷന്‍ (എസ്ഇസി) ആരോപിച്ചു.
അദാനിക്കും സഹോദരപുത്രന്‍ സാഗര്‍ അദാനിക്കും എതിരെ സെക്യൂരിറ്റീസ് നിയമലംഘനവും വ്യാജ വിവരങ്ങളും സംബന്ധിച്ചാണ് കേസ്. ഇത് സംബന്ധിച്ചുള്ള സമന്‍സ് കൈമാറാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇതിനു കാരണം ഇന്ത്യന്‍ അധികാരികളുടെ നിലപാടാണെന്നുമാണ് എസ്ഇസിയുടെ ആരോപണം.
സമന്‍സ് കൈമാറലിനു ഇന്ത്യന്‍ നിയമ മന്ത്രാലയത്തെ സമീപിച്ചെങ്കിലും, അഹമ്മദാബാദ് കോടതിയിലേക്ക് അപേക്ഷ കൈമാറിയ ശേഷം യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ലെന്നും പറയുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച വാര്‍ത്തയാണ് അമേരിക്കയില്‍ അദാനിക്കെതിരേ എടുത്ത കേസ്.
US regulators blame Indian authorities for failure to serve summons to Gautam Adani