ട്രംപിന്റെ തീരുവ വലിയ അപകടമുണ്ടാക്കുമെന്ന് യുഎസ് സെനറ്റർ; ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന് ദോഷകരമാകുമെന്ന് മുന്നറിയിപ്പ്

ട്രംപിന്റെ തീരുവ വലിയ അപകടമുണ്ടാക്കുമെന്ന് യുഎസ് സെനറ്റർ; ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന് ദോഷകരമാകുമെന്ന് മുന്നറിയിപ്പ്

വാഷിംഗ്ടൺ: ഇന്ത്യൻ ഉത്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ 50 ശതമാനം ആയി വർദ്ധിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ യുഎസ് സെനറ്റർ ഗ്രിഗറി മീക്സ്. ഈ നീക്കം വർഷങ്ങളായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന് ദോഷകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ശക്തമായ യുഎസ്-ഇന്ത്യ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന് വർഷങ്ങളായി നടത്തിയ സൂക്ഷ്മമായ പ്രവർത്തനങ്ങൾക്ക് ട്രംപിന്റെ ഈ തീരുവ നടപടി വലിയ അപകടമുണ്ടാക്കുമെന്ന് തീരുവ വർദ്ധിപ്പിച്ച ട്രംപിന്റെ നടപടിയിൽ പ്രതികരിച്ചുകൊണ്ട് ഡെമോക്രാറ്റ് നേതാവായ മീക്സ് വെള്ളിയാഴ്ച പറഞ്ഞു.

ഇന്ത്യ-യുഎസ് ബന്ധം തന്ത്രപരവും, സാമ്പത്തികവും, ജനങ്ങൾ തമ്മിലുള്ളതുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആശങ്കകൾ പരസ്പര ബഹുമാനത്തോടെയും ജനാധിപത്യ മൂല്യങ്ങൾക്കനുസരിച്ചും പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share Email
Top