ക്ലിഫ് ഹൗസിലേക്കുളള യൂത്ത്കോൺഗ്രസ് മാർച്ച്: പ്രവർത്തർക്കെതിരേ വധശ്രമത്തിന് ഉൾപ്പെടെ ഉളള കേസ്

ക്ലിഫ് ഹൗസിലേക്കുളള യൂത്ത്കോൺഗ്രസ് മാർച്ച്: പ്രവർത്തർക്കെതിരേ വധശ്രമത്തിന് ഉൾപ്പെടെ ഉളള കേസ്

തിരുവനന്തപുരം: ഇന്നലെ യൂത്ത്   കോൺഗ്രസ് നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരേ ചുമത്തിയത് വധശ്രമം ഉൾപ്പെടെ ഉള്ള വകുപ്പുകൾ.  28 പേർക്കെതിരെയാണ് മ്യൂസിയം പോലീസ് കേസെടുത്തത്. തീപന്തം എറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചതിനാണ് കേസ്. സംഭവത്തിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു.

ഷാഫി പറമ്പിലിനെ ഡിവൈഎഫ്ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ചാണ് ഇന്നലെ രാത്രി യൂത്ത് കോൺ​ഗ്രസ് ക്ലിഫ് ഹൗസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തിയത്. ഇതിലാണ് സംഘര്‍ഷമുണ്ടായത്.  യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിചാർജ് നടത്തി.

Youth Congress march to Cliff House: Cases including attempted murder filed against activists

Share Email
Top