എച്ച്-1ബി വിസയ്ക്ക് 100,000 ഡോളർ ഫീസ്, വിശദീകരണവുമായി ട്രംപ് ഭരണകൂടം, പുതിയ അപേക്ഷകർക്ക് മാത്രം ബാധകം

എച്ച്-1ബി വിസയ്ക്ക് 100,000 ഡോളർ ഫീസ്, വിശദീകരണവുമായി ട്രംപ് ഭരണകൂടം, പുതിയ അപേക്ഷകർക്ക് മാത്രം ബാധകം

എച്ച്-1ബി വിസയ്ക്ക് 100,000 ഡോളർ ഫീസ് ഏർപ്പെടുത്തിയത് സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങൾക്കിടെ വിശദീകരണവുമായി ട്രംപ് ഭരണകൂടം. ഇത് വാർഷിക ഫീസല്ലെന്നും പുതിയ അപേക്ഷകർക്ക് മാത്രം ബാധകമാകുന്ന ഒറ്റത്തവണ ഫീസാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ പ്രസ്താവനഇറക്കി.

പുതിയ അപേക്ഷകർക്ക്, നേരത്തെ 2,000-5,000 ഡോളറായിരുന്ന ഫീസ് 100,000 ഡോളറായി ഉയർന്നിട്ടുണ്ട്. അതേസമയം, നിലവിൽ എച്ച്-1ബി വിസയുള്ളവർക്ക് ഈ ഫീസ് ബാധകമല്ല. വിസ പുതുക്കുന്നതിനോ രാജ്യം വിട്ട് തിരികെ പ്രവേശിക്കുന്നതിനോ ഈ ഫീസ് നൽകേണ്ടതില്ല. വിസ കാലാവധിയുള്ളവർക്ക് സാധാരണപോലെ യാത്ര ചെയ്യാനും തിരികെ പ്രവേശിക്കാനും സാധിക്കും.

കമ്പനികൾക്ക് വിദഗ്ധരായ അമേരിക്കൻ പൗരന്മാരെ ലഭിക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ, രാജ്യത്തേക്ക് മികച്ച വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിനാണ് എച്ച്-1ബി വിസ പദ്ധതി ലക്ഷ്യമിടുന്നത്.സാങ്കേതിക രംഗത്ത് വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കുറവ് നികത്താൻ വേണ്ടിയാണ് എച്ച്-1ബി വിസ പദ്ധതി നടപ്പാക്കിയത്. എന്നാൽ ഈ പദ്ധതി ഉപയോഗിച്ച് വിദേശത്ത് നിന്ന് കുറഞ്ഞ വേതനത്തിൽ തൊഴിലാളികളെ കൊണ്ടുവരുന്നു എന്ന ആരോപണം നിലനിന്നിരുന്നു. പുതിയ നയത്തിലൂടെ ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ മാത്രമേ കമ്പനികൾക്ക് നിയമിക്കാൻ സാധിക്കൂ എന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഈ നീക്കത്തിൽ ടെക് വ്യവസായം സന്തുഷ്ടരായിരിക്കുമെന്നാണ് ട്രംപ് അറിയിച്ചത്.

Share Email
LATEST
Top