തിരിച്ചടി തീരുവ ഈടാക്കിയില്ലെങ്കിൽഅമേരിക്കയ്ക്ക് പൂർണ്ണനാശം : ട്രംപ്

തിരിച്ചടി തീരുവ ഈടാക്കിയില്ലെങ്കിൽഅമേരിക്കയ്ക്ക്  പൂർണ്ണനാശം : ട്രംപ്

വാഷിംഗ്ടൺ: ലോകരാജ്യങ്ങൾക്ക് നേരെ തിരിച്ചടി തീരുവ ഏർപ്പെടുത്തിയില്ലെങ്കിൽ അമേരിക്കയ്ക്ക് പൂർണ്ണനാശം എന്ന് പ്രസിഡന്റ് ട്രംപ്. ട്രംപ് പ്രഖ്യാപിച്ച തിരിച്ചടി തിരികെ കോടതി വിമർശിച്ച പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി ട്രംപ് രംഗത്തെത്തിയത് 

തീരുവ ചുമത്തിയില്ലെങ്കിൽ രാജ്യത്തി ന്റെ നാശത്തിന് കാരണമാകുമെന്നും  സൈനിക ശക്തി  ഇല്ലാതാക്കപ്പെടുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.  വെള്ളിയാഴ്ചയാണ് യുഎസിലെ ഫെഡറൽ അപ്പീൽ കോടതി ട്രംപ്  ഏർപ്പെടുത്തിയ ചില താരിഫുകൾ അസാധുവാക്കിയ വിധി പുറപ്പെടുവിച്ചത്.

“റാഡിക്കൽ ലെഫ്റ്റ് ജഡ്‌ജിമാരുടെ കൂട്ടം’ എന്നാണ് വിധി പുറപ്പെടുവിച്ച കോടതിക്കെതിരെ ട്രംപ് അതിശക്തമായി പ്രതികരിച്ച ട്രംപ് താരിഫ് ഏർപ്പെടുത്തിയില്ലെങ്കിൽ  രാജ്യം പൂർണമായും നശിപ്പിക്കപ്പെടുമെന്നും കൂട്ടിച്ചേർത്തു. . നമ്മുടെ സൈനിക ശക്തി തൽക്ഷണം ഇല്ലാതാകും. റാഡിക്കൽ ഇടതുപക്ഷ ജഡ്‌ജിമാരുടെ സംഘം ഇതൊന്നും കാര്യമായി എടുക്കുന്നില്ലെന്നും ട്രംപ വിമർശിച്ചു.

തീരുവ നയങ്ങൾ ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്റ്റ് (ഐഇഇപിഎ) പ്രകാരം അനുവദനീയമല്ലെന്നാണ് ഫെഡറൽ യുഎസ് കോടതി ഓഫ് അപ്പീൽസ് പറഞ്ഞത്.

നികുതികളും താരിഫുകളും ചുമത്താനുള്ള അധികാരം കോൺഗ്രസിന് ഭരണഘടന നൽകുന്ന അടിസ്ഥാന ഉത്തരവാദിത്തമാണെന്നും വിധി പുറപ്പെടുവിക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടി. വിധി നടപ്പാക്കുന്നത് ഒക്ടോബർ വരെ നീട്ടിവച്ചതിനാൽ പ്രഖ്യാപിച്ച തീരുവകൾ തൽക്കാലം തുടരുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ട്രംപിന് ഫെഡറൽ കോടതി വിധിക്കെതിരെ ഈ ഘട്ടത്തിൽ സുപ്രീം കോടതിയിയെ സമീപിക്കാനും സാധിക്കുമെന്നും  ട്രംപ് കൂട്ടിച്ചേർത്തു. 

America will be completely destroyed if retaliatory tariffs are not imposed: Trump

Share Email
Top