വാഷിംഗ്ടണ്‍: ട്രംപിന്റെ ഏറ്റവും പ്രിയപ്പെട്ട അനുയായിയും ഇന്‍ഫ്‌ളുവന്‍സറുമായ ചാര്‍ളി കിര്‍ക്ക് കൊല്ലപ്പെട്ടതിനു ശേഷം ആദ്യമായി പ്രതികരണവുമായി ഭാര്യ എറിക്കാ കിര്‍ക്ക്. കിര്‍ക്ക് തന്റെ സ്റ്റുഡിയോയില്‍ സാധാരണ ഇരിക്കുന്ന കസേരയ്ക്ക് സമീപത്തു നിന്നുകൊണ്ടാണ് എറിക്കാ കിര്‍ക്കിനെ അനുസ്മരിച്ചത്. തന്റെ ഭര്‍ത്താവ് അമേരിക്കയ്ക്കു വേണ്ടിയും കുട്ടികള്‍ക്കു വേണ്ടിയും ഭാര്യയായ തനിക്കുവേണ്ടിയുമാണ് ജീവിതം ബലിയര്‍പ്പിച്ചതെന്നു എറിക്കപറഞ്ഞു. രക്ഷകനായ യേശുവിന്റെ കരങ്ങളിലേക്ക് ചാര്‍ളി സ്വീകരിക്കപ്പെടട്ടേയെന്നും എറിക്കാ കൂട്ടിച്ചേര്‍ത്തു.
കിര്‍ക്കിന്റെ മരണത്തിനു പിന്നാലെ തനിക്കും തന്റെ കുടുംബത്തിനും താങ്ങായി നിന്ന എല്ലാവരോടും എറിക്കാ നന്ദി അറിയിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും നല്‍കിയ പിന്തുണയ്ക്ക് അവര്‍ നന്ദി രേഖപ്പെടുത്തി. രാജ്യത്തോടുള്ള ചാര്‍ളിയുടെ സ്്‌നേഹത്തേയും എറിക്കാ എടുത്തു പറഞ്ഞു. എപ്പോഴെങ്കിലും ഒരു സ്ഥാനത്തേക്ക് മത്സരിച്ചാല്‍ അദ്ദേഹത്തിന്റെ പ്രഥമ പരിഗണന അമേരിക്കന്‍ കുടുംബത്തെ പുനരുജ്ജീവിപ്പിക്കുക എന്നതായിരിക്കുമെന്നു കിര്‍ക്ക് എപ്പോഴും പറയുമായിരുന്നുവെന്നും എറിക്കാ കൂട്ടിച്ചേര്‍ത്തു.
ചാര്‍ളിയുടെ പൈതൃകം അദ്ദേഹം കെട്ടിപ്പടുത്ത പ്രസ്ഥാനത്തിലൂടെ നിലനില്‍ക്കുമെന്നും തന്റെ ഭര്‍ത്താവ് രൂപീകരിച്ച പ്രസ്ഥാനങ്ങള്‍ താന്‍ മുന്നോട്ടു കൊ്ണ്ടുപോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ടേണിംഗ് പോയിന്റ് യുഎസ്എയുടെ കാമ്പസ് ടൂറുകളും അമേരിക്കഫെസ്റ്റും വളര്‍ന്നുകൊണ്ടേയിരിക്കുമെന്നും ടേണിംഗ് പോയിന്റ് യുഎസ്എയെ ഈ രാജ്യം കണ്ട ഏറ്റവും വലിയ സംരംഭമാക്കുമെന്നും അവര്‍ പറഞ്ഞു.
Charlie Kirk gave his life for the country, his wife Erica Kirk's first reaction