ഹൂസ്റ്റൺ സെൻറ് തോമസ് മാർത്തോമ്മാ ഇടവക സേവികാ സംഘ ദിനം ആചരിച്ചു

ഹൂസ്റ്റൺ സെൻറ് തോമസ് മാർത്തോമ്മാ ഇടവക സേവികാ സംഘ ദിനം ആചരിച്ചു

സജി പുല്ലാട്

ഹൂസ്റ്റൺ: സെൻറ് തോമസ് മാർത്തോമ്മാ ഇടവക സെപ്റ്റംബർ 14 ഞായറാഴ്ച സേവികാ സംഘ ദിനമായി ആചരിച്ചു. റവ.സോനു വർഗീസ് സേവികാ സംഘ ദിന ശുശ്രൂഷയ്ക്ക് നേതൃത്വം വഹിച്ചു. ജെസിക്ക ജോസഫ് അല്മായ ശുശ്രൂഷകയായും, സൂസന്ന സാമുവൽ, നിത അരുൺ എന്നിവർ ശുശ്രൂഷാ സഹായികളായും പ്രവർത്തിച്ചു. സുജാ സക്കറിയ, ബോബി ജോൺ എന്നിവർ ഒന്നും, രണ്ടും പാഠഭാഗങ്ങൾ വായിച്ചു.അൻജു പോൾ, ഷീബ മാത്യു എന്നിവർ സ്‌തോത്രകാഴ്ചയ്ക്ക് നേതൃത്വം നൽകി.

ജൂലി സക്കറിയ( ട്രിനിറ്റി മാർത്തോമാ ഇടവകാംഗം) വചന ശുശ്രൂഷ നിർവഹിച്ചു. ഗ്രേസി വർഗീസിന്റെ പ്രാർത്ഥനയ്ക്ക് ശേഷം സിസി ജോൺസൺ, ക്രിസ്റ്റീന സാം എന്നിവർ കൈയ്യ സൂരി ശുശ്രൂഷയ്ക്ക് സഹായിച്ചു. മലങ്കര മാർത്തോമാ സഭ സെപ്റ്റംബർ 14 ഞായറാഴ്ച ആഗോള സേവിക സംഘ ദിനമായി ആഹ്വാനം ചെയ്തതിന്റെ ഭാഗമായാണ് ശുശ്രൂഷ ഇവിടെ നിർവഹിക്കപ്പെട്ടത്. തദവസരത്തിൽ മണിപ്പൂരിലെ കലാപത്തിൽ വേദനയനുഭവിക്കുന്ന കുട്ടികൾക്കായി പ്രത്യേക സ്‌തോത്രകാഴ്ചയും ശേഖരിച്ചു. ഷെലിൻ ജോൺ സ്വാഗതവും, സെക്രട്ടറി ഡാലി ജോർജ് നന്ദിയും അർപ്പിച്ചു. സെൻറ് തോമസ് സേവികാ സംഘാംഗങ്ങൾ പ്രത്യേക ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

Houston St. Thomas Marthoma Parish Sevika Sangha Day celebrated

Share Email
Top