അച്ഛൻ ചന്ദ്രശേഖർ റാവു നടപടിയെടുത്തു. പിന്നാലെ പാർട്ടി വിട്ട് കെ. കവിത, മറ്റൊരു പാർട്ടിയിലും ചേരില്ലെന്ന് പ്രതികരണം

അച്ഛൻ ചന്ദ്രശേഖർ റാവു നടപടിയെടുത്തു. പിന്നാലെ പാർട്ടി വിട്ട് കെ. കവിത, മറ്റൊരു പാർട്ടിയിലും ചേരില്ലെന്ന് പ്രതികരണം

ഹൈദരാബാദ്: തെലുങ്കാന മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിത ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) പാർട്ടിയിൽ നിന്നും കെ. കവിത രാജിവെച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വവും എം.എൽ.സി സ്ഥാനവും രാജിവെച്ചതായി കവിത അറിയിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് കവിതയുടെ രാജി.

നിയമസഭാ കൗൺസിൽ ചെയർമാന് രാജിക്കത്ത് നൽകിയ അവർ, പാർട്ടിയിലെ പ്രാഥമിക അംഗത്വവും ഉപേക്ഷിക്കുന്നതായി അറിയിച്ചു. പാർട്ടി നടപടി വേദനാജനകമെന്ന് കെ.കവിത പ്രതികരിച്ചു. ഹൈദരാബാദിലെ തെലങ്കാന ജാഗ്രുതി ഓഫീസിൽ വെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് കവിത ഇക്കാര്യങ്ങൾ അറിയിച്ചത്. പാർട്ടി തീരുമാനം അനുസരിക്കുമെന്നും പാർട്ടി നേതാക്കളായ ടി. ഹരീഷ് റാവു, ജെ. സന്തോഷ് റാവു എന്നിവരുടെ സമ്മർദ്ദം കാരണമാണ് പാർട്ടി അധ്യക്ഷനും തന്റെ പിതാവുമായ കെ. ചന്ദ്രശേഖർ റാവു കടുത്ത തീരുമാനമെടുത്തതെന്നും അവർ പറഞ്ഞു.

Share Email
LATEST excelnclexrn
More Articles
Top