സ്‌നേഹ സങ്കീര്‍ത്തനം ക്രിസ്തീയ സംഗീത വിരുന്ന് ന്യൂയോര്‍ക്കില്‍ ഒക്ടോബര്‍ അഞ്ചിന്

സ്‌നേഹ സങ്കീര്‍ത്തനം ക്രിസ്തീയ സംഗീത വിരുന്ന് ന്യൂയോര്‍ക്കില്‍ ഒക്ടോബര്‍ അഞ്ചിന്

ഷാജി രാമപുരം

ന്യൂയോര്‍ക്ക്: യുണൈറ്റഡ് ക്രിസ്ത്യന്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 5 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ന്യൂയോര്‍ക്ക് എല്‍മോന്റ് സീറോ മലങ്കര കാത്തലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് (1510, DePaul Street, Elmont, NY 11003) സ്‌നേഹ സങ്കീര്‍ത്തനം എന്ന ക്രിസ്തീയ സംഗീത വിരുന്ന് നടത്തും.

അമേരിക്കയില്‍ ആദ്യമായി എത്തുന്ന മലങ്കരയുടെ ഗായകന്‍ എന്നപേരില്‍ അറിയപ്പെടുന്ന പ്രശസ്ത ക്രിസ്തിയ ഭക്തിഗായകന്‍ റോയി പുത്തൂര്‍, അനേക ക്രിസ്തിയ ആല്‍ബങ്ങളിലൂടെ പ്രശസ്തയായ മരിയ കോലാടി എന്നിവരെ കൂടാതെ ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ ജേതാവും, സിനിമാ പിന്നണി ഗായികയുമായ മെറിന്‍ ഗ്രിഗറി, ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികളുടെ അഭിമാനവും ഇന്ന് ക്രൈസ്തവ ഗാന രംഗത്ത് നിറസാന്നിധ്യവുമായ ഇമ്മാനുവല്‍ ഹെന്റി എന്നീ ഗായകരും, ലൈവ് ഓര്‍ക്കസ്ട്രായും ചേര്‍ന്ന് ഈ സംഗീത വിരുന്നിന് മികവേകും.

ഡിവൈന്‍ മ്യൂസിക് ആന്‍ഡ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ഈ പ്രോഗ്രാമിന്റെ ഇവന്റ് സ്‌പോണ്‍സര്‍ നോഹ ജോര്‍ജ് നേതൃത്വം നല്‍കുന്ന ഗ്ലോബല്‍ കൊളിഷ്യന്‍ ആന്റ് ബോഡി വര്‍ക്‌സ് ആണ്. കൂടാതെ ടോം ജോര്‍ജ് കോലത്ത് (കെല്‍ട്രോണ്‍ ടാക്‌സ് കോപ്പറേഷന്‍), കുട്ടനാടന്‍ ഇന്ത്യന്‍ റെസ്റ്റോറന്റ്, ഷൈമി ജേക്കബ് (യു പ്ലസ് യൂ പോസിറ്റീവ് ), തോമസ് ടി. സഖറിയ (ഇന്‍ഡക്‌സ് വെല്‍ത്ത് സൊല്യൂഷന്‍സ് ), മാത്യു തോമസ് (ക്രോസ് ഐലന്‍ഡ് റിയാലിറ്റി വണ്‍ ) എന്നിവരാണ് മറ്റ് സ്‌പോണ്‍സര്‍ന്മാര്‍.

സ്‌നേഹ സങ്കീര്‍ത്തനം എന്ന ഈ സംഗീത വിരുന്നിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും, പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതും , സൗജന്യ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണന്നും സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ലാജി തോമസ് 516 849 0368

Love Psalm Christian Music Festival to be held in New York on October 5th

Share Email
LATEST
More Articles
Top