സൗദിയിൽ നിയമലംഘകർക്ക് വൻ പിടിവീഴ്‌ച; ഒരാഴ്ചയിൽ 20,319 പേർ അറസ്റ്റിൽ

സൗദിയിൽ നിയമലംഘകർക്ക് വൻ പിടിവീഴ്‌ച; ഒരാഴ്ചയിൽ 20,319 പേർ അറസ്റ്റിൽ

താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയം കർശന പരിശോധന നടത്തി. ഓഗസ്റ്റ് 22 മുതൽ 28 വരെ നടത്തിയ സംയുക്ത റെയ്ഡിൽ 20,319 പേരെയാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരിൽ 12,891 പേർ താമസ നിയമലംഘകരും (ഇഖാമ പുതുക്കാതെയും ഹുറൂബ് കേസും ഉൾപ്പെടെ), 3,888 പേർ അതിർത്തി നിയമലംഘകരും, 3,540 പേർ തൊഴിൽ നിയമലംഘകരുമാണ്.

രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 1,238 പേരെയും പിടികൂടി. ഇവരിൽ 50% യെമനി പൗരന്മാർ, 49% എത്യോപ്യൻ പൗരന്മാർ, 1% മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിട്ട് പോകാൻ ശ്രമിച്ച 22 പേരെയും പിടിച്ചു.

നിയമലംഘകർക്ക് സഹായം നൽകിയ 16 പേരെയും വേറെ അറസ്റ്റ് ചെയ്തു. ഇപ്പോൾ നടപടി നേരിടുന്ന 27,417 പേരിൽ 24,870 പുരുഷന്മാരും 2,547 സ്ത്രീകളുമാണ്.

പിടിക്കപ്പെട്ട വിദേശികളിൽ 20,916 പേരെ അവരുടെ യാത്രാ രേഖകൾക്കായി ബന്ധപ്പെട്ട രാജ്യങ്ങളുടെ ദൂതാവാസങ്ങളിലേക്ക് റഫർ ചെയ്തിട്ടുണ്ട്. ഇതിൽ 1,786 പേരെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ആഴ്ചയ്ക്കുള്ളിൽ തന്നെ 11,279 പേരെ രാജ്യത്തുനിന്ന് പുറത്താക്കി.

മന്ത്രാലയം മുന്നറിയിപ്പ് നൽകിയത് ഇങ്ങനെയാണ്:

അതിർത്തി സുരക്ഷാ നിയമലംഘകർക്ക് സഹായം ചെയ്താൽ പരമാവധി 15 വർഷം തടവും.10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കും.പ്രതികളുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കും.
.അനധികൃതമായി ഉപയോഗിച്ച വാഹനങ്ങളും താമസസ്ഥലങ്ങളും പിടിച്ചെടുക്കും.

നിയമലംഘനങ്ങൾ കണ്ടാൽ മക്കയും റിയാദും ഉൾപ്പെടുന്ന പ്രവിശ്യകളിൽ 911-ലും, മറ്റു പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996 നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Major crackdown in Saudi Arabia; 20,319 violators arrested in one week

Share Email
LATEST
Top