പി പി ചെറിയാന്‍
ഡാളസ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാബാവ ഹൃസ്വ സന്ദര്‍ശനത്തിനായി ഡാലസില്‍ എത്തുന്നു. കരുണയുടെ അപ്പോസ്ഥലനും സാഹോദര്യത്തിന്റെ പ്രവാചകനുമായ പരിശുദ്ധ ബാവ തിരുമേനി ഈ മാസം 13 മുതല്‍ ഡാലസിലെ വിവിധ ദേവാലയങ്ങളില്‍ അപ്പോസ്തലീക സന്ദര്‍ശനം നടത്തും.
13 ന് രാവിലെ ഇര്‍വിന്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.വൈകുന്നേരം മെക്കാനി സെന്റ് പോള്‍ ഇടവകയില്‍ സന്ധ്യാനമസ്‌കാരവും അനുഗ്രഹ പ്രഭാഷണവും ഉണ്ടായിരിക്കും. 14 രാവിലെ 8:45 നു കാരോള്‍ട്ടന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയും സ്ലീബാ പെരുന്നാളിന് പ്രത്യേക പ്രാര്‍ത്ഥനകളും നടത്തും.

ഞായറാഴ്ച വൈകിട്ട് സെന്റ് ജെയിംസ് ഓര്‍ത്തഡോക്‌സ് മിഷന്‍ ദേവാലയത്തില്‍ സ്വീകരണവും തുടര്‍ന്ന് സന്ധ്യാനമസ്‌കാരം നടത്തുന്നതാണ്. 15ന് തിങ്കളാഴ്ച വൈകിട്ട് ഡാലസിലെ ഓര്‍ത്തഡോക്‌സ് വൈദികരുടെ സംഗമത്തെ അഭിസംബോധന ചെയ്യും.16 ന് പതിനാറിന് വൈകുന്നേരം ഡാളസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ അപ്പോസ്തലിക സന്ദര്‍ശനവും നമസ്‌കാരവും ഉണ്ടായിരിക്കുന്നതാണ്.
17 ന് രാവിലെ ഭദ്രാസന ആസ്ഥാനമായ ഹൂസ്റ്റണിലേക്കു തിരികെ യാത്ര തിരിക്കും. സഭയുടെ പരമാധ്യക്ഷന്റെ സന്ദര്‍ശനം അനുഗ്രഹപ്രധമാക്കാന്‍ വിവിധ ഇടവകകള്‍ വന്‍ ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് റവ :രാജു ഡാനിയേല്‍ കോറെപ്പിസ്‌കോപ്പ. 214 476 6584
Malankara Orthodox Church Primate’s visit to Dallas from 13th













