ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇസ്രയേല്‍ ഒറ്റപ്പെടുന്നുവെന്ന ആത്മഗതവുമായി നെതന്യാഹു

ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇസ്രയേല്‍ ഒറ്റപ്പെടുന്നുവെന്ന ആത്മഗതവുമായി നെതന്യാഹു

ജെറുസലേം: ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇസ്രയേല്‍ ഒറ്റപ്പെടുന്നുവെന്ന ആത്മഗതവുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയില്‍ ഇസ്രയേല്‍ പോരാട്ടം ആരംഭിച്ച് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ഇസ്രായേല്‍ ലോകവേദികളില്‍ ഒറ്റപ്പെടല്‍ നേരിടുന്നുണ്ടെന്നും അതിനനുസരിച്ച് രാജ്യം മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെറുസലേമില്‍ നടന്ന ധനമന്ത്രാലയ സമ്മേളനത്തിലാണ ഈ തുറന്ന് പറച്ചില്‍ ഉണ്ടായത്.

രാജ്യം കൂടുതല്‍ സ്വയംപര്യാപ്തത നേടി ഈ ഒറ്റപ്പെടലിനെ മറികടക്കണം. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നിന്നു ഇസ്രായേലിനെതിരായ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രതികരണം. സാമ്പത്തിക സ്വയംപര്യാപ്തത നേടേണ്ടി വരുമെന്നും ആയുധ വ്യവസായം ശക്തിപ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളും ഇസ്രായേലിനെതിരെ ആയുധ ഉപരോധം ഏര്‍പ്പെടുത്താന്‍ ആലോചനയാണ്. യൂറോപ്യന്‍ രാജ്യങ്ങളെപിണക്കിയതും നെതന്യാഹുവിന് ക്ഷീണമായി.

അതെസമയം നെതന്യാഹുവിന്റെ തെറ്റായ നയങ്ങളാണ് ഈ ഒറ്റപ്പെടലിന് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു.’ഒറ്റപ്പെടല്‍ വിധിയല്ല. നെതന്യാഹുവിന്റെ തെറ്റായ നയങ്ങളുടെ ഫലമാണത്.’പ്രതിപക്ഷ നേതാവ് യായര്‍ ലാപിഡ് എക്‌സില്‍ കുറിച്ചു.

Netanyahu laments that Israel is isolated among the nations of the world

Share Email
LATEST
More Articles
Top