ഇന്ത്യ – റഷ്യ ബന്ധം അതിശക്തം പ്രഖ്യാപനവുമായി റഷ്യ  

ഇന്ത്യ – റഷ്യ ബന്ധം അതിശക്തം പ്രഖ്യാപനവുമായി റഷ്യ  

മോസ്കോ: ഇന്ത്യ -റഷ്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തി കൊണ്ടുള്ള പ്രഖ്യാപനങ്ങളുമായി റഷ്യ. ഇന്ത്യയുമായുള്ള ബന്ധത്തെ മുക്തകണ്ഠം പ്രശംസിച്ചു കൊണ്ടാണ് റഷ്യൻ വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയത്. തിരിച്ചടി തീരുവയുടെ പേരിൽ  ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലുള്ള ഈ പ്രഖ്യാപനം ഏറെ ശ്രദ്ധേയമാണ്.

ശക്തവും വിശ്വസനീയവുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്ന് പറഞ്ഞ റഷ്യ ഈ ബന്ധം തകർക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം പരാജയപ്പെടുമെന്നും മുന്നറിയിപ്പ് നൽകി. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സമ്മർദ്ദങ്ങളെ അവഗണിച്ചും റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രതികരണം.

 റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ പല രാജ്യങ്ങളും വിമർശനം ഉന്നയിച്ചപ്പോഴും ശക്തമായ നിലപാട് സ്വീകരിച്ച ഇന്ത്യൻ ഭരണകൂടത്തെ റഷ്യ അഭിനന്ദിച്ചു. ഇന്ത്യയുടെ നിലപാട് റഷ്യ – ഇന്ത്യ സൗഹൃദത്തിൻ്റെ തെളിവാണെന്നും അന്താരാഷ്ട്ര കാര്യങ്ങളിൽ ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണത്തിനുള്ള അംഗീകാരമാണിതെന്നും റഷ്യ പറയുന്നു. ഇന്ത്യ- റഷ്യ  ബന്ധം പരസ്പര വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾക്ക് ഇവിടെ മുൻഗണന നൽകുന്നു. അതുകൊണ്ട് തന്നെ ഈ ബന്ധം പ്രവചനാതീതവും സ്ഥായിയായും ഉള്ളതാണ് 

 സൈനിക, ആണവ, ബഹിരാകാശ രംഗങ്ങളിൽ രണ്ടു രാജ്യവും   സഹകരിക്കുന്നുണ്ട്. റഷ്യൻ എണ്ണ പര്യവേക്ഷണ പദ്ധതികളിൽ ഇന്ത്യയുടെ നിക്ഷേപവുമുണ്ട്. ഓഗസ്റ്റ് മുതൽ അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന നികുതി ചുമത്തിയിരുന്നു. റഷ്യയിൽ നിന്ന് എണ്ണയും പ്രതിരോധ ഉപകരണങ്ങളും വാങ്ങുന്നതിന്റെ പേരിൽ അമേരിക്ക ഇന്ത്യക്കെതിരെ 50 ശതമാനം താരിഫ് ചുമത്തിയിരുന്നു ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനായി നൽകുന്ന പണം ഉപയോഗിച്ച് റഷ്യയിലെ എതിരെ യുദ്ധം നടത്തുക എന്നായിരുന്നു അമേരിക്കയുടെ ആരോപണം എന്നാൽ ഇന്ത്യ ഈ ആരോപണങ്ങൾ നിഷേധിച്ചു ഇതിനെ പിന്നാലെയാണ് ഇന്ത്യയും റഷ്യയും തമ്മിൽ കൂടുതൽ ശക്തമായ കരാറുകളിലേക്ക് ഏർപ്പെടാൻ തുടങ്ങിയത്  

Russia declares India-Russia relations very strong

Share Email
Top