പതിനഞ്ചിലധികം സ്ത്രീകളുടെ ലൈംഗീക പീഢനപരാതി; ശ്രീ ശൃംഗേരി മഠത്തില്‍ നിന്നും ചൈതന്യാനന്ദ സരസ്വതിയെ പുറത്താക്കി: രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

പതിനഞ്ചിലധികം സ്ത്രീകളുടെ ലൈംഗീക പീഢനപരാതി; ശ്രീ ശൃംഗേരി മഠത്തില്‍ നിന്നും ചൈതന്യാനന്ദ സരസ്വതിയെ പുറത്താക്കി: രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ സ്വാമിക്കെതിരേ ലൈംഗീകാതിക്രമം ഉള്‍പ്പെടെയുള്ള പരാതികളുമായി 15 സ്ത്രീകള്‍ രംഗത്തെത്തിയതിനു പിന്നാലെ സ്വാമിയെ മഠത്തില്‍ നിന്നും പുറത്താക്കി. സ്ത്രീകളോടുള്ള മോശം പെരുമാനത്തിന്റെ പേരില്‍ പുറത്താക്കിയ സ്വാമിക്കെതിരേ പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

തെക്കന്‍ ഡല്‍ഹിയിലെ ശ്രീ ശൃംഗേരി മഠമാണ് സ്വാമി ചൈതന്യാനന്ദ സരസ്വതിയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. സ്വാമി പാര്‍ത്ഥസാരഥി എന്നറിയപ്പെട്ടിരുന്ന ചൈതന്യാനന്ദ സരസ്വതിക്കെതിരെ 2009 ലും 2016 ലും ലൈംഗീക പീഡന പരാതികളുണ്ടായിരുന്നു. ഒഡീഷയില്‍ നിന്നുള്ള ചൈതന്യാനന്ദ സരസ്വതി 12 വര്‍ഷമായി ആശ്രമത്തില്‍ താമസിച്ചുവരികയായിരുന്നുവെന്നും അദ്ദേഹം ഓപ്പറേറ്ററായും കെയര്‍ടേക്കറായും സേവനമനുഷ്ഠിച്ചുവെന്നും പോലീസ് പറഞ്ഞു.

ആശ്രമം പുറത്തിറക്കിയ പ്രസ്താവനയില്‍, ‘സ്വാമി പാര്‍ത്ഥസാരഥി എന്നറിയപ്പെട്ടിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതി നിയമവിരുദ്ധവും അനുചിതവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹവുമായുള്ള മഠത്തിന്റെ എല്ലാ ബന്ധവും വിശ്ചേദിച്ചതായും സ്വാമി ചൈതന്യാനന്ദ സരസ്വതി നടത്തിയ നിയമവിരുദ്ധ പ്രവൃത്തികള്‍ സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി. ഡയറക്ടറായി സേവനമനുഷ്ഠിച്ച ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റില്‍ പഠിക്കുന്നവരാണ് പരാതി നല്കിയത്.

Sexual harassment complaints from over 15 women; Sree Sringeri Math director dismissed: Police issue lookout notice to prevent him from leaving the country

Share Email
LATEST
Top