വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമുള്ള കൂടിക്കാഴ്ച്ച വൈകാതെ തന്നെയുന്നു സൂചന. ഇവരുവരും തമ്മിലുളള കൂടിക്കാഴ്ച്ച ഉടനുണ്ടാകുമെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്തകള്‍ പുറത്തുവന്നു.
ഇരു രാജ്യങ്ങളും തമ്മില്‍ മികച്ച.ബന്ധം പങ്കിടുന്നുണ്ടെന്നും മോദിയും ട്രംപും ഉടന്‍ കൂടിക്കാഴ്ച നടത്താന്‍ സാധ്യതയു ണ്ടെന്നുമാണ് ഈ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. റഷ്യയില്‍ നിന്ന എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ ട്രംപ് 50 ശതമാനം തീരുവ ചുമത്തിയതോടെയാണ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്.
ഇന്ത്യ എണ്ണ വാങ്ങുന്നതിലൂടെ ലഭിക്കുന്ന ഭീമമായ തുക റഷ്യ യുക്രൈന്‍ യുദ്ധത്തിന് ചെലവഴിക്കുന്നുവെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ആരോപണം.എന്നാല്‍ മറ്റു പലരാജ്യങ്ങളും റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനെക്കുറിച്ച് പരാമര്‍ശമൊന്നും നടത്താതെ ഇന്ത്യയെ മാത്രം ലക്ഷ്യമിട്ടുള്ള അമേരിക്കന്‍ നീക്കത്തിനെതിരേ ഇന്ത്യ കടുത്ത പ്രതികരണവും നടത്തിയിരുന്നു
Is the snow melting? Trump-Modi meeting likely soon, hints