സത്യം പുറത്തു വരും ; കരൂര്‍ ദുരന്തത്തിൽ ആദ്യ പ്രതികരണവുമായി വിജയ്

സത്യം പുറത്തു വരും ; കരൂര്‍ ദുരന്തത്തിൽ  ആദ്യ പ്രതികരണവുമായി വിജയ്

ചെന്നൈ: കരൂരില്‍ നടന്‍ വിജയിയുടെ റാലിയിലെ തിക്കിലും തിരക്കിലും പെട്ട് നാല്‍പ്പതിലേറെപ്പേരുടെ മരണം സംഭവിച്ചതിനു പിന്നാലെ ആദ്യമായി പ്രതികരിച്ച് നടന്‍. വീഡിയോ സന്ദേശത്തിലൂടെയാണ് ആദ്യ പ്രതികരണം നടത്തിയത്.

വികാരാധീതനായി സംസാരിച്ച വിജയ് താന്‍ ജീവിതത്തില്‍ ഇത്രയും കാലത്തിനുള്ളില്‍ ഇതുപോലെ വേദന അനുഭവിച്ചിട്ടില്ലെന്നു പറഞ്ഞു. അഞ്ചു ജില്ലകളില്‍ റാലി നടന്നപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. കരൂരില്‍ മാത്രം എങ്ങനെയാണ് പ്രശ്‌നമുണ്ടായത്ത്. അനുവദിച്ച സ്ഥലത്തു തന്നെയാണ് പ്രസംഗിച്ചതെന്നും രാഷ്ട്രീയം ഇനിയും ശക്തമായി തുടരുമെന്നും വിജയ് പ്രതികരിച്ചു.

നടക്കാന്‍ പാടില്ലാത്തതാണ് നടന്നത്. പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണച്ചവര്‍ക്ക് നന്ദിയെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

The truth will come out; Vijay’s first reaction after the Karur accident

Share Email
LATEST
More Articles
Top