ശുഭപ്രതീക്ഷയിൽ വീണ്ടും ഇടപെടാൻ ട്രംപ്; റഷ്യ-യുക്രൈയ്ൻ യുദ്ധം പരിഹരിക്കാൻ പുടിനുമായി സംസാരിക്കും; വലിയ പ്രഖ്യാപനം

ശുഭപ്രതീക്ഷയിൽ വീണ്ടും ഇടപെടാൻ ട്രംപ്; റഷ്യ-യുക്രൈയ്ൻ യുദ്ധം പരിഹരിക്കാൻ പുടിനുമായി സംസാരിക്കും; വലിയ പ്രഖ്യാപനം

വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി താൻ “വളരെ വേഗം” സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യ-ഉക്രെയ്ൻ സംഘർഷം പരിഹരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. “അടുത്ത ദിവസങ്ങളിൽ തന്നെ ചർച്ച നടത്തും. റഷ്യ-ഉക്രെയ്ൻ പ്രശ്നം നമ്മൾ പരിഹരിക്കും,” ട്രംപ് പറഞ്ഞു.

​റഷ്യ ഉക്രെയ്ൻ യുദ്ധത്തിലെ ഏറ്റവും വലിയ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിൻ്റെ ഈ പ്രസ്താവന. കഴിഞ്ഞ വാരാന്ത്യത്തിൽ 800-ലധികം ഡ്രോണുകൾ ഉപയോഗിച്ചുള്ള ഈ ആക്രമണത്തിൽ, ആദ്യമായി കീവിലെ ഒരു സർക്കാർ കെട്ടിടം ലക്ഷ്യമിട്ടിരുന്നു. ഇത് സംഘർഷം കൂടുതൽ വഷളായതിൻ്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

​”ഏത് യുദ്ധത്തിലും ഏറ്റവും വലിയ അപകടം സംഘർഷം വർധിക്കുന്നതാണ്. യുക്രെയ്ൻ മന്ത്രിസഭയുടെ ഓഫീസുകൾ ലക്ഷ്യമിട്ട് നടത്തിയ ഈ വലിയ ആക്രമണത്തിലൂടെ റഷ്യ സംഘർഷം കൂടുതൽ വഷളാക്കുകയാണെന്ന് തോന്നുന്നു,” ട്രംപിന്റെ ഉക്രെയ്ൻ പ്രതിനിധി കീത്ത് കെല്ലോഗ് എക്സിൽ കുറിച്ചു. “ചരിത്രം കാണിക്കുന്നത് ഇത്തരം പ്രവൃത്തികളിലൂടെ സംഭവങ്ങൾ നിയന്ത്രണാതീതമാകുമെന്നാണ്. ഈ ആക്രമണം യുദ്ധം നയതന്ത്രപരമായി അവസാനിപ്പിക്കാൻ റഷ്യ ആഗ്രഹിക്കുന്നു എന്നതിൻ്റെ സൂചനയല്ല,” കെല്ലോഗ് കൂട്ടിച്ചേർത്തു.

​ട്രംപിന്റെ ഈ പ്രഖ്യാപനം ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ നേടിയിട്ടുണ്ട്. വലിയ തോതിലുള്ള റഷ്യൻ ആക്രമണങ്ങൾക്കിടയിൽ, ട്രംപിന്റെ ഇടപെടൽ നിർണായകമാകുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.

Share Email
LATEST
More Articles
Top