ന്യൂയോര്‍ക്ക്: അഞ്ചര പതിറ്റാണ്ടായി അമേരിക്കയില്‍ സ്ഥിരതാമസമായിരുന്ന ചെങ്ങന്നൂര്‍ വെണ്‍മണി ഊർപ്പത്തറയിൽ (ഷൈല ഭവന്‍) കുടുംബാംഗം ആന്റണി ചാക്കോ(95) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ അന്തരിച്ചു. ഒക്ടോബര്‍ 19-ാം തീയതി ഞായറാഴ്ച പൊതുദര്‍ശനവും, തിങ്കളാഴ്ച സംസ്‌ക്കാരവും നടക്കും.
ചോപ്പാട് ചേമത്തുകണ്ടത്തില്‍ കുടുംബാംഗം അച്ചാമ്മ ചാക്കോ(അമ്മിണി) ആണ് സഹധര്‍മ്മിണി. ശോശാമ്മ ജേക്കബ് (മോളി) അറ്റ്‌ലാന്റ, പരേതയായ ഓമന രാജി, ഡോ.ഷൈല റോഷിന്‍ (പ്രസിഡന്റ്-ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് (INANY), ചീഫ് നഴ്‌സിംഗ് ഓഫീസര്‍, സൗത്ത് ബീച്ച് സൈക്യാട്രിക്ക് സെന്റര്‍, സ്റ്റാറ്റന്‍ ഐലന്റ്) എന്നിവര്‍ മക്കളാണ്. പുത്തന്‍കാവ് ആമ്പല്ലൂര്‍ കുടുംബാംഗം ജേക്കബ് വര്‍ഗീസ് (ബിനോയി) അറ്റ്‌ലാന്റ, ചെങ്ങന്നൂര്‍ പുത്തന്‍കാവ് തോപ്പില്‍ തെക്കേതില്‍ കുടുംബാംഗം രാജി വി.തോമസ് (ന്യൂയോര്‍ക്ക്), തലവടി കൊക്കോട്ടില്‍ കുടുംബാംഗവും അമേരിക്കയില്‍ അറിയപ്പെടുന്ന കലാകാരനുമായ റോഷിന്‍ മാമ്മന്‍(ന്യൂയോര്‍ക്ക്) എന്നിവര്‍ ജാമാതാക്കളുമാണ്.
ഡോ.മെര്‍വിന്‍ ജേക്കബ് -ഇമ (അറ്റ്‌ലാന്റ), മെയ്‌മോള്‍ അലക്‌സാണ്ടര്‍-അരുണ്‍ അലക്‌സാണ്ടര്‍ (ചിക്കാഗോ), ഡോ. രേഷ്‌ന രാജി- ആകാശ് തോമസ് (ന്യൂയോര്‍ക്ക്), റോജിൻ രാജി (ന്യൂയോര്‍ക്ക്), ഡോ.രാഹുല്‍ റോഷിന്‍ എം.ഡി., റഹ്ന റോഷിന്‍ (ന്യൂയോര്‍ക്ക്) എന്നിവര്‍ പരേതന്റെ കൊച്ചുമക്കളാണ്. പ്രപൗത്രൻ : ജേക്കബ്
ഇന്‍ഡ്യയില്‍ നിന്ന് പ്രൊഫ്ഷ്ണല്‍ ഷെഫ് ആയി പരിശീലനവും ബിരുദവും നേടി അമേരിക്കയില്‍ ഇന്‍ഡ്യന്‍ എംബസി മുഖാന്തിരം ഉദ്യോര്‍ത്ഥം 1971 ല്‍ എത്തിയ ആന്റണി ചാക്കോ ഇന്‍ഡ്യന്‍ ചൈനീസ്-കോണ്ടിനെന്റല്‍ വിഭവങ്ങളും അമേരിക്കന്‍ ഇറ്റാലിയന്‍ വിഭവങ്ങളും തയ്യാറാക്കുന്നതില്‍ അതുല്യ പ്രതിഭയായിരുന്നു.
ഒക്ടോബര്‍ 19-ാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണി മുതല്‍ 9 വരെ സ്റ്റാറ്റന്‍ ഐലന്റ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് പൊതുദര്‍ശനവും അനുസ്മരണ ശുശ്രൂഷകളും നടക്കും. ഇടവക വികാരി റവ.എം.സി. വര്‍ഗീസ് ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും. തിങ്കളാഴ്ച രാവിലെ 9മണിക്ക് പൊതുദര്‍ശനവും, സംസ്‌ക്കാര ശുശ്രൂഷകളും തുടര്‍ന്ന് ഫെയര്‍ വ്യൂ സെമിത്തേരിയില്‍ സംസ്‌ക്കാരവും നടക്കും.
പരേതന്റെ വേര്‍പാടില്‍ വിവിധ ക്രൈസ്തവ സഭകളിലെയും ദേവാലയങ്ങളിലേയും വൈദീക ശ്രേഷ്ഠര്‍, സാമൂഹ്യ-സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ അനുശോചിച്ചു. സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് ജോസഫ്, കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റ് പ്രസിഡന്റ് പ്രിന്‍സ് തോമസ്, സ്റ്റാറ്റന്‍ ഐലന്റ് മലയാളി സീനിയര്‍ ഫോറം പ്രസിഡന്റ് .തോമസ് തോമസ് എന്നിവര്‍ ആന്റണി ചാക്കോയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
Viewing And Funeral Service
Staten Island Marthoma Church,
134 Faber Street,
Staten Island, NY 10302.
Interment
Fairview Cemetery
1852 Victory Blvd.
Staten Island, NY-10314.













