ഗാസാ സമാധാന കരാര്‍: ആദ്യഘട്ടം ഹമാസും ഇസ്രയേലും അംഗീകരിച്ചു

ഗാസാ സമാധാന കരാര്‍: ആദ്യഘട്ടം ഹമാസും ഇസ്രയേലും അംഗീകരിച്ചു

കെയ്‌റോ: ഗാസാ സമാധാന കരാറിലെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആദ്യഘട്ടമായി ഹമാസിന്റെ തടവറയിലുള്ള ഇസ്രയേലികളെ ഹമാസ് മോചിപ്പിക്കും. 20 ഇന ഗാസ സമാധാന ഫോര്‍മുലയുടെ ആദ്യ പടി ഇരു കൂട്ടരും അംഗീകരിച്ചതായി ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.

ഹമാസ്-ഇസ്രയേല്‍ പോരാട്ടത്തിന്റെ തുടക്കം കുറിച്ച ഹമാസ് ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തിനു പിന്നാലെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. ഇതിനിടെ ഇരുകൂട്ടരും തമ്മിലുള്ള കരാര്‍ ഒപ്പുവെയ്ക്കുന്ന ചടങ്ങിലേക്ക് ട്രംപ് എത്തിയേക്കുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്.

അമേരിക്ക മുന്നോട്ടുവെച്ച സമാധാനകരാറിന്റെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് പ്രഖ്യാപിക്കാന്‍ സന്തോഷമുണ്ട്. ഇനിനര്‍ഥം എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കുമെന്നാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ശാശ്വത സമാധാനത്തിലേക്കുളള ആദ്യ പടിയായി ഇതിനെ കാണാം. ലോകരാജ്യങ്ങള്‍ക്ക് ഇത് ഒരു മഹത്തായ ദിനമാണ്.ഈ ചരിത്രപര സംഭവം യാഥാര്‍ഥ്യമാക്കാന്‍ ഒപ്പം പ്രവര്‍ത്തിച്ച ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ക്കു നന്ദിയും ട്രംപ് അറിയിച്ചു.

Gaza peace deal: Hamas and Israel agree to first phase

Share Email
Top