കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ വെള്ളിയാഴ്ച്ച രാത്രി എട്ടിന് ആരംഭിക്കും

കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ വെള്ളിയാഴ്ച്ച രാത്രി എട്ടിന് ആരംഭിക്കും

ബൈജു ആലപ്പാട്ട്

ഡാളസ് : വടക്കേ അമേരിക്കയിലെ ക്‌നാനായ സമുദായം വളരെയേറെ ആവേശത്തോടെ കാത്തിരിക്കുന്ന ഫ്‌ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലെ ബ്രോവാര്‍ഡ് കൗണ്ടി കണ്‍വെന്‍ഷന്‍ സെന്റ്ററില്‍ , 2026 ഓഗസ്റ്റ് ആറു മുതല്‍ 10 വരെ നടക്കുന്ന 16-ാമത് കെ.സി.സി.എന്‍.എ നാഷണല്‍ കണ്‍വെന്‍ഷന്റെ രിസ്‌ട്രേഷന്‍ വെള്ളിയാഴ്ച വൈകുന്നേരം എട്ടിന് ആരംഭിക്കുമെന്ന് കെ.സി.സി.എന്‍.എ ജനറല്‍ സെക്രട്ടറി വിപിന്‍ ചാലുങ്കല്‍ അറിയിച്ചു .

ഓംനി ഹോട്ടലിലെ റൂമുകള്‍ പരിമിതമായതിനാല്‍, പ്രത്യേകിച്ച് ഡബിള്‍,ക്വീന്‍ റൂമുകള്‍, പണം അടച്ച ക്രമത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണനാ അടിസ്ഥാനത്തില്‍ അനുവദിക്കുന്നതാണ്.

ഓംനി ഹോട്ടലിലെ എല്ലാ റൂമുകളും ബുക്ക് ചെയ്യപ്പെട്ടാല്‍, ഏകദേശം അഞ്ചു മിനിറ്റ് നടന്ന് എത്താവുന്ന ദൂരത്തിലുള്ള മറ്റൊരു ഹോട്ടല്‍ ഓവര്‍ഫ്‌ലോ ഹോട്ടലായി നിശ്ചയിച്ചിട്ടുണ്ട്. പ്രധാന ഹോട്ടലിലെ റൂം ഉറപ്പാക്കാന്‍ ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്ത് പെയ്‌മെന്റ് പൂര്‍ത്തിയാക്കുവാന്‍ കെ.സി.സി.എന്‍.എ പ്രസിഡന്റ് ജെയിംസ് ഇല്ലിക്കലും കണ്‍വെന്‍ഷന്‍ ചെയര്‍പേഴ്‌സണ്‍ ജോബി ഊരാളിലും ആഹ്വാനം ചെയ്തു .

രജിസ്‌ട്രേഷന്‍ ചെയ്യേണ്ട ലിങ്ക്: Visit https://convention.kccna.com/

ആയിരത്തിനുമുകളില്‍ ഫാമിലി രെജിസ്‌ട്രേഷന്‍ പ്രതീക്ഷിക്കുന്ന കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കരുതുന്നു.

കെ.സി.സി.എന്‍.എ കണ്‍വെന്‍ഷന്‍ കേവലം ഒരു പരിപാടി മാത്രമല്ല അത് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പ്രത്യേകിച്ച് നമ്മുടെ യുവതലമുറയെയും ഒരുമിച്ച് ബന്ധിപ്പിച്ച് ആഘോഷങ്ങള്‍ പങ്കിടാനും അനശ്വരമായ ഓര്‍മ്മകള്‍ സൃഷ്ടിക്കാനും സഹായിക്കുന്ന ഒരു മഹത്തായ വേദിയാണെന്ന് കെ.സി.സി.എന്‍.എ എക്‌സിക്യൂട്ടീവ് കമ്മറ്റി ഓര്‍മ്മിപ്പിച്ചു .

ജെയിംസ് ഇല്ലിക്കല്‍ (ഫ്‌ളോറിഡ) പ്രസിഡണ്ട് , സിജു ചെരുവന്‍കാലായില്‍ (ന്യൂയോര്‍ക്ക് ) എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് , വിപിന്‍ ചാലുങ്കല്‍ (ചിക്കാഗോ) ജനറല്‍ സെക്രട്ടറി, സൂസന്‍ തെങ്ങുംതറയില്‍ (സാന്‍ ഹൊസെ) ജോയിന്റ് സെക്രട്ടറി, ജോജോ തറയില്‍ (ഹൂസ്റ്റണ്‍) ട്രഷറര്‍, ജേക്കബ് കുസുമാലയം(ന്യൂ യോര്‍ക്ക്) വൈസ് പ്രസിഡണ്ട് ജെസ്നി കൊട്ടിയാനിക്കല്‍ (അറ്റലാന്റ) ജോയിന്റ് ട്രെഷറര്‍ എന്നിവരാണ് കെസിസിഎന്‍എയ്ക്ക്നേതൃത്വം നല്‍കുന്നത് .


ഇവരെ കൂടാതെ റീജിയണല്‍ വൈസ്സ് പ്രസിഡണ്ടുമാരായ ഫിലിപ്‌സ് മാത്യു മാപ്പളശേരില്‍ (ഹൂസ്റ്റണ്‍), അരുണ്‍ ജോര്‍ജ് പൗവ്വത്തില്‍ (മയാമി ), സില്‍വസ്റ്റര്‍ സിറിയക്ക് കൊടുന്നിനാംകുന്നേല്‍ (ഡാളസ്), ബാബു തൈപ്പറമ്പില്‍ (ചിക്കാഗോ), സജി ജോസഫ് ഒരപ്പാങ്കല്‍ (ന്യൂയോര്‍ക്ക് ), ഗോഡ്വിന്‍ കൊച്ചുപുരക്കല്‍ (മിനസോട്ട), ടോമി ജോസഫ് തെക്കനാട്ട് (വാഷിംഗ്ടണ്‍ ), ജോ മാനുവല്‍ മരങ്ങാട്ടില്‍ (സാക്രമെന്റോ ), ജോബി ഫിലിപ്പ് ഊരാളില്‍ (ഫ്‌ലോറിഡ), മിന്നു എബ്രഹാം കൊടുന്നിനംകുന്നേല്‍ (കാനഡ) , വിമന്‍സ് ഫോറം നാഷണല്‍ പ്രസിഡണ്ട് ഡാനി പല്ലാട്ടുമഠം (ഡാളസ്), കെസിവൈഎല്‍ പ്രസിഡണ്ട് ആല്‍വിന്‍ പിണര്‍ക്കയില്‍ (ചിക്കാഗോ) , യുവജനവേദി നാഷണല്‍ പ്രസിഡണ്ട് പുന്നൂസ് വഞ്ചിപുരക്കല്‍ (ടാമ്പ), സ്പിരിച്യുല്‍ ഡയറക്ടര്‍ റെവ. ഫാ.ബോബന്‍ വട്ടംപുറത്ത് (സാന്‍ അന്റോണിയ വികാരി) എന്നിവരടങ്ങിയതാണ് കെ.സി.സി.എന്‍.എ എക്‌സിക്യൂട്ടീവ് കമ്മറ്റി .

KCCNA Convention Registration will begin at 8pm on Friday.

Share Email
Top