അമേരിക്കൻ തീരുവയിലൂടെ ഇന്ത്യയ്ക്കുണ്ടായ നഷ്ടം  റഷ്യ നികത്തുമെന്ന് പുടിൻ

അമേരിക്കൻ തീരുവയിലൂടെ ഇന്ത്യയ്ക്കുണ്ടായ നഷ്ടം  റഷ്യ നികത്തുമെന്ന് പുടിൻ

മോസ്കോ : റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തതിന്റെ പേരിൽ  അമേരിക്ക ഇന്ത്യയ്ക്കെതിരേ ചുമത്തിയ തിരിച്ചടി തീരുവ മൂലം ഇന്ത്യയ്ക്കുണ്ടായ നഷ്ടം നികത്താൻ റഷ്യ രംഗത്ത്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് കൂടുതൽ കാർഷിക ഉത്പന്നങ്ങൾ റഷ്യ വാങ്ങും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സോച്ചിയിൽ നടക്കുന്ന  രാജ്യാന്തര പ്രതിനിധി സമ്മേളനത്തിലാണ് പുടിന്റെ നിർണായകപ്രഖ്യാപനം.

റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ അമേരിക്ക ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അധിക തീരുവ പ്രഖ്യാപിച്ച സാഹചര്യത്തിലാണ്. റഷ്യയുടെ സുപ്രധാന നടപടി. ഇന്ത്യയ്ക്കുമേൽ അമേരിക്ക ഈടാക്കിയ കനത്ത തീരുവ  ജനങ്ങൾ അംഗീകരിക്കില്ലെന്ന് പുട്ടിൻ പറഞ്ഞു.

ദേശീയ താൽപര്യങ്ങൾ ഹനിക്കുന്നതും അപമാനകരവുമായ ഒരു തീരുമാനത്തിനും ഇന്ത്യയിലെ ജനങ്ങൾ കൂട്ടുനിൽക്കില്ല. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അങ്ങനെയൊരു തീരുമാനമെടുക്കില്ലെന്ന് ഉറപ്പുണ്ടെന്നും പുടിൻ കൂട്ടിച്ചേർത്തു..

Putin says Russia will compensate India for losses caused by US tariffs

Share Email
Top