ഗാസാ സമാധാനത്തിനായി ട്രംപ് മുന്നോട്ടുവച്ച നിർദേശത്തിൽ  ഹമാസിന്റെ മറുപടിക്കായി കാത്ത് ലോകം

ഗാസാ സമാധാനത്തിനായി ട്രംപ് മുന്നോട്ടുവച്ച നിർദേശത്തിൽ  ഹമാസിന്റെ മറുപടിക്കായി കാത്ത് ലോകം

വാഷിംഗ്ടൺ: വർഷങ്ങളായി തുടരുന്ന ഇസ്രയേൽ -ഹമാസ് സംഘർഷത്തിന് അറുതി വരുത്താനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന പദ്ധതിയിൽ ഹമാസിന്റെ പ്രതികരണത്തിനായി കാതോർത്ത് ലോകം. 

ഹമാസ് കൂടി നിലപാട് വ്യക്തമാക്കിയാൽ  വർഷങ്ങളായി  തുടരുന്ന യുദ്ധത്തിന് അവസാനമാകും. വേഗത്തിൽ മറുപടി നൽകിയില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ട്രംപ് നേരത്തെ ഹമാസിന് മുന്നറിയിപ്പു നൽകിയിരുന്നു.

യുദ്ധം അവസാനിപ്പിക്കാനും  72 മണിക്കൂറിനകം, എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കാനും വ്യവസ്‌ഥ വയ്ക്കുന്നതാണു പദ്ധതി. ഇസ്രയേലും പലസ്തീൻ അതോറിറ്റിയും സൗദി, ജോർദാൻ, യുഎഇ, ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ഇത് അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ ലോക നേതാക്കളും ഇതിനെ സ്വാഗതം ചെയ്തിരുന്നു. വ്യവസ്ഥകളിൽ പലതിനോടും ഹമാസിന് എതിർപ്പെന്ന്പരാതിയുള്ളതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 

The world awaits Hamas’ response to Trump’s proposal for Gaza peace

Share Email
LATEST
Top