ന്യൂയോര്‍ക്ക്: നാപ്പാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ സംഘടിപ്പിക്കപ്പെട്ട ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ പങ്കെടുത്തത് ആയിരക്കണക്കിന് വിശ്വാസികള്‍. ചൊവ്വാഴ്ചയാണ് നാപ്പ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ ആറാമത് ദിവ്യകാരുണ്യ പ്രദിക്ഷണം ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്നത്. സെന്റ് പാട്രിക്‌സ് കത്തീഡ്രലില്‍ ദിവ്യകാരുണ്യ ആരാധനയും വിശുദ്ധ കുര്‍ബാനയും നടന്നു. ഉലാന്‍ബാതറിലെ അപ്പസ്‌തോലിക് പ്രിഫെക്റ്റായ കര്‍ദ്ദിനാള്‍ ജോര്‍ജിയോ മാരെങ്കോ സന്ദേശം നല്‍കി.

‘ദി ചോസണ്‍’ എന്ന ടിവി പരമ്പരയില്‍ ക്രിസ്തുവിനെ അവതരിപ്പിച്ച നടന്‍ ജോനാഥന്‍ റൂമിയും സന്ദേശം നല്‍കിയിരിന്നു. ‘വിശുദ്ധ കുര്‍ബാന സ്വര്‍ഗ്ഗത്തിലേക്കുള്ള പാതയാണ്’ എന്ന വിശുദ്ധ കാര്‍ളോ അക്യുട്ടിസിന്റെ വാക്കുകള്‍ പരാമര്‍ശിച്ചുകൊണ്ടാണ് റൂമി സന്ദേശം ആരംഭിച്ചത്.
നോര്‍ ഈസ്റ്റര്‍ പ്രദേശത്ത് നിന്നു ആരംഭിച്ച പ്രദിക്ഷണം സ്തുതി ആരാധന ഗീതങ്ങളോടെ നീങ്ങി. വൈകുന്നേരം അഞ്ചിനാണ് ടൈംസ് സ്‌ക്വയറില്‍ ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് സമാപനമായത്. ന്യൂയോര്‍ക്കിലെ കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍ സമാപന ആശീര്‍വാദം നല്‍കി.
Thousands of believers participated in the Divine Mercy procession organized in Times Square













