ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ മോചനം ഏതു നിമിഷവും നടപ്പാകും : ജെ. ഡി വാൻസ്

ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ മോചനം ഏതു നിമിഷവും നടപ്പാകും : ജെ. ഡി വാൻസ്

വാഷിംഗ്ടൺ: ഹമാസ് ബന്ധികൾ ആക്കിയ ഇസ്രയേലികളുടെ മോചനം ഏത് നിമിഷവും നടപ്പാക്കുമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. എൻ ബി സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വൈസ് പ്രസിഡന്റ് ഇക്കാര്യം സൂചിപ്പിച്ചത്.

ബന്ദി മോചനത്തിനായി നിശ്ചയിച്ചിട്ടുള്ള സമയമായ തിങ്കളാഴ്ചക്കുള്ളിൽ മോചനം പൂർണമായി നടപ്പാക്കും  “ബന്ദി മോചനം ഏത് നിമിഷവും സംഭവിക്കേണ്ടതാണ്,” ബന്ദികളെ മോചിപ്പിക്കുന്ന സമയത്തെ ക്കുറിച്ച് ചോദിച്ചപ്പോൾ വൈസ് പ്രസിഡന്റ് എൻ‌ബി‌സി ന്യൂസിന്റെ “മീറ്റ് ദി പ്രസ്സ്”പരിപാടിയിൽ വ്യക്തമാക്കി .

ഏഷ്യൻ സമയം തിങ്കളാഴ്ച രാവിലെ ബന്ദികളെ സ്വാഗതം ചെയ്യാൻ അമേരിക്കൻ പ്രസിഡന്റ് മിഡിൽ ഈസ്റ്റിലേക്ക് പോകുമെന്നും വാൻസ് കൂട്ടിച്ചേർത്തു.

ഇതിനിടെ ഗാസയിൽ 48 ഇസ്രയേലികളാണ് ബന്ദികളായി ഉള്ളതെന്നും  അതിൽ  20 പേർ ജീവിച്ചിരിപ്പുണ്ടെെന്നാണ് വിശ്വസിക്കുന്നതെന്നും   ഇസ്രായേൽ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഷാരൻ പറഞ്ഞു.

Vice President JD Vance said Sunday that the remaining Israeli hostages in Gaza could be released at “any moment now,”   

Share Email
Top