അംബാല :അനധികൃത കുടിയേറ്റത്തിന്റെ പേരിൽ അമേരിക്കയിൽ നിന്ന് കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് നാടുകടത്തിയവരെ കാലിൽ ചങ്ങലക്ക് ബന്ധിച്ചാണ് വിമാനത്തിൽ ഇരുത്തിയത്.
25 മണിക്കൂറോളം വിമാനത്തിൽ കാലിൽ ചങ്ങലയിൽ ആണ് തങ്ങളെ യാത്ര ചെയ്യാൻ അനുവദിച്ചതെന്ന് ഹരിയാനയിൽ തിരിച്ചെത്തിയ ആളുകൾ തന്നെ പറയുന്നു ഹരിയാന സ്വദേശിയായ 45 കാരനായ ഹർജിന്ദർ സിംഗ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നല്ലൊരു ജീവിതം കെട്ടിപ്പിടിക്കാം എന്ന പ്രതീക്ഷയിൽ 35 ലക്ഷം രൂപ മുടക്കിയാണ് താൻ അമേരിക്കയിലേക്ക് പോയതെന്നും ഇയാൾ വെളിപ്പെടുത്തി കഴിഞ്ഞദിവസം അമേരിക്കയിൽ നിന്ന് നാടുകടത്തിയ 50 ഇന്ത്യക്കാരി കൂടുതലാളുകളും ഹരിയാനയിൽ നിന്നുള്ളവരായിരുന്നു
25 മുതൽ 40 വയസു വരെ പ്രായമുള്ളവരാണ് നാടുകടത്തപ്പെട്ടവരിൽ ഏറെയും. ഇവർ ശനിയാഴ്ച രാത്രി ഡൽഹിയിൽ വിമാനമിറങ്ങി. 35 മുതൽ 57 ലക്ഷം രൂപ വരെ ഏജന്റുമാർക്കു നൽകി കബളിക്കപ്പെട്ടവരാണു പലരും. ഹരിയാനയിലെ കർണാൽ, അംബാല, കുരുക്ഷേത്ര, യമുനാനഗർ, പാനിപ്പത്ത്, കൈത്തൽ, ജിന്ദ് എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ. ഹ
രിയാനയിൽ എത്തിച്ച ഇവരെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം വീടുകളിലേക്ക് അയച്ചെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം ആദ്യം, യുഎസ് അധികൃതർ പഞ്ചാബ്, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി ആളുകളെ അമേരിക്കയിൽ നിന്നും നാടുകടത്തിയിരുന്നു
I was shackled for 25 hours’: Indians deported from US recount flight ordeal













